നാഗ്പൂരിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ആസൂത്രിത സംഭവം പോലെയെന്ന് ഫഡ്‌നാവിസ്
മുംബൈ: നാഗ്പൂരിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ആസൂത്രിത സംഭവം പോലെയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. വിക്കി കൗശൽ നായകനായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചത്, ജനക്കൂട്ടം അക്രമത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം പ്രചരിപ്പിച്ച കിംവദന്തികളാണ് അക്രമത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആസൂത്രണം സൂചിപ്പിക്കുന്ന കല്ലുകളുടെ ഒരു ട്രോളി തങ്ങൾക്ക് ലഭിച്ചുവെന്നും ചില നിർദ്ദിഷ്ട വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമാക്കിയെന്നും ഒരു ഡെപ്യൂട്ടി കമ്മീഷണറെ മഴുകൊണ്ട് ആക്രമിച്ചെന്നും ഫഡ് നാവിസ് പറഞ്ഞു. നിയമം കൈയിലെടുത്തവരെ വെറുതെ വിടില്ല. പോലീസിന് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല, അദ്ദേഹം പറഞ്ഞു.

ഔറംഗസിബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും പ്രക്ഷോപം നടത്തി. ഔറംഗസിബിന്റെ ശവക്കല്ലറ നീക്കം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും പുല്ലുകെട്ടുകൾ കൊണ്ട് പ്രതീകാത്മത ശവകുടീരം കത്തിക്കുകയും ചെയ്തു. പിന്നീട് ഒരു കിംവദന്തി പരന്നു.
പ്രതീകാത്മക ശവക്കുടരത്തിൽ തുണയിൽ മതപരമായ എഴുത്തുകൾ ഉണ്ടായിരുന്നുവെന്ന്.നമസ്കാരത്തിന് ശേഷം 250 പേരടങ്ങുന്ന ജനക്കൂട്ടം സ്ഥലത്തെത്തി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. വാഹനങ്ങൾക്ക് തീയിടുമെന്ന് ആളുകൾ പറഞ്ഞപ്പോൾ പോലീസ് ബലം പ്രയോഗിച്ചു. ബജ്‌റംഗ്ദളിനെതിരെയുള്ള മുസ്ലീം പ്രതിഷേധക്കാരുടെ പരാതി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ചു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന ആണെന്ന് ഷിൻഡെ പറഞ്ഞു. അതേ സമയം രാജ്യ സ്നേഹികളായ മുസ്ലിങ്ങൾ ഒരിക്കലും ഔറംഗസിബിനെ പിന്തുണയ്ക്കില്ലെന്നാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹം നടത്തിയ പരാമർശം. നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഔറംഗസേബിൻ്റെ ശവകുടീരത്തിന് പുറത്ത് ഇപ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാഗ്പുരിലെ ചില പ്രദേശങ്ങളിൽ ബി എൻ എസ് സെക്ഷൻ 163 പ്രകാരം നിരോധനാഞ്ജ ഏർപ്പെടുത്തി. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അറിയിപ്പ് വരു വരെ നിയന്ത്രണം തുടരും












Click it and Unblock the Notifications