Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ദില്ലി: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്ലിയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ദില്ലി പോലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.

ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഘര്‍ഷമാണ് മൗജ്പുരയില്‍ നടക്കുന്നത്. മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

delhi

ആക്രമണത്തിനിടെ വാഹനങ്ങള്‍ക്ക് തീയിടുകയും നിരവധി ഇടങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ദില്ലിയിലെ പത്തിടങ്ങിള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ആക്രമികളില്‍ ഒരാള്‍ പോലീസിന് നേര വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആക്രമികളില്‍ ഒരാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ പോലീസിന് നേരെ എട്ട് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

delhi

ജാഫറാബാദിലും മൗജ്പൂരില്‍ ആക്രമികള്‍ രണ്ട് വീടുകള്‍ക്ക് തീയിച്ചും. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനവും കത്തിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+