കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്ലിയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ദില്ലി പോലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.

ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഘര്‍ഷമാണ് മൗജ്പുരയില്‍ നടക്കുന്നത്. മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

delhi

ആക്രമണത്തിനിടെ വാഹനങ്ങള്‍ക്ക് തീയിടുകയും നിരവധി ഇടങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ദില്ലിയിലെ പത്തിടങ്ങിള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ആക്രമികളില്‍ ഒരാള്‍ പോലീസിന് നേര വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആക്രമികളില്‍ ഒരാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ പോലീസിന് നേരെ എട്ട് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

delhi

ജാഫറാബാദിലും മൗജ്പൂരില്‍ ആക്രമികള്‍ രണ്ട് വീടുകള്‍ക്ക് തീയിച്ചും. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനവും കത്തിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു.

 ഒരു ദിവസം രണ്ടുതവണ വില കൂടി; തിങ്കളാഴ്ച മാത്രം ഉയര്‍ന്നത് 520 രൂപ, സ്വര്‍ണം സര്‍വകാല റെക്കോഡില്‍ ഒരു ദിവസം രണ്ടുതവണ വില കൂടി; തിങ്കളാഴ്ച മാത്രം ഉയര്‍ന്നത് 520 രൂപ, സ്വര്‍ണം സര്‍വകാല റെക്കോഡില്‍

 ലൈഫ് മിഷന്‍ പദ്ധതി: 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം ലൈഫ് മിഷന്‍ പദ്ധതി: 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം

English summary
Clashes Over CAA In Delhi,one policeman died,Section 144 Imposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X