കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇയുടെ പരീക്ഷാ ഫലം ഉടന്‍.. 10, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ഈ വെബ്സൈറ്റുകളില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ സിബിഎസ്എസ്ഇ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷാ ഫലങ്ങള്‍ ഉടന്‍ എത്തും. ഐസിഎസ്ഇ ഫലവും മെയ് മാസം പകുതിയോടെ തന്നെ എത്താനാണ് സാധ്യത. results.gov.in അല്ലേങ്കില്‍ results.nic.in എന്നീ സൈറ്റുകളില്‍ പരീക്ഷാ ഫലം ലഭിക്കും. കൂടാതെ സിബിഎസ്ഇ ഫലങ്ങള്‍ cbse.nic.in സൈറ്റിലും ഐസിഎസ് ഇ ഫലങ്ങള്‍ cisce.org
എന്ന സൈറ്റുകളിലും ലഭ്യമാകും.

cbse

സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് സാമ്പത്തിക ശാസ്ത്രം ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. ചോര്‍ച്ച വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിന് പിന്നാലെ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കുകയും പിന്നീട് ഇക്കണോമിക്സ് പുനപരീക്ഷ ഏപ്രില്‍ 25 ന് നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പത്താം ക്ലാസ് പുനപരീക്ഷ സിബിഎസ്ഇ വേണ്ടെന്നു വെച്ചു.

സിബിഎസ്ഇയുടെ ചരിത്രത്തില്‍ തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു ചോദ്യപേപ്പര്‍ ചോര്‍ച്ച. അവസാന പരീക്ഷ കഴിഞ്ഞ അവധി ദിവസങ്ങളിലേക്ക് കടക്കാനിരുന്ന വിദ്യാർത്ഥികൾക്ക് ശരിക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു സംഭവം. പിന്നീട് പരീക്ഷകള്‍ മുഴുവന്‍ മാറ്റി നടത്തണമെന്നും എല്ലാം ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ടാകുമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രാജവ്യാപകമായി പ്രതിഷേധം നടത്തി. എന്നാല്‍ ഒരു വിഷയത്തിന്‍റെ ചോദ്യപേപ്പര്‍ മാത്രമേ ചോര്‍ന്നിട്ടുള്ളൂവെന്നും എല്ലാവിഷയത്തിലും പുനപരീക്ഷ നടത്തേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് അധ്യാപകരേയും ദില്ലിയിലെ ഒരു കോച്ചിങ്ങ് സെന്‍റര്‍ ഉടമയേയും ഒന്‍പതോളം വിദ്യാര്‍ത്ഥികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Class 10, Class 12 results 2018: Complete list of websites where scores can be checked for CBSE, ICSE and other education boards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X