ടിവി കണ്ടതിന് വഴക്ക്; 16കാരി തൂങ്ങിമരിച്ചു

കുമാരി രമാ കൃഷ്ണന്‍ എന്ന പെണ്കുട്ടിയാണ് മരിച്ചത്. 16 വയസ്സായിരുന്നു. സമീപത്തെ സ്വകാര്യ സ്കൂളില് പത്താം ക്ലാസ് വിദ്യാര്ഥിനിയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ടി വി കാണുന്നതില്‍ അച്ഛനും അമ്മയും വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് സ്വന്തം മുറിയിലേക്ക് പോയതാണ് കുട്ടി.
ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സംശയം തോന്നി. വൈകുന്നേരം വരെ മകള്‍ വാതില്‍ തുറക്കുന്നതും കാത്തിരുന്ന ശേഷമാണ് ഇവര്‍ മുറിയുടെ വാതില്‍ അടിച്ചുതകര്‍ത്ത് അകത്തുകടന്നത്.
വാതില്‍ തകര്‍ത്ത് അകത്തുകടന്ന അച്ഛനും അമ്മയും കണ്ടത് മകള്‍ തൂങ്ങിമരിച്ച കാഴ്ചയാണ്. ചുരീദാറിന്റെ ദുപ്പട്ട ഉപയോഗിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. എലഫന്റ് ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ സ്ഥലത്തെത്തി കേസെടുത്തു. ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നിസാരകാരണങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന കൗമാരപ്രായക്കാരുടെ എണ്ണം കൂടിവരികയാണ്. രണ്ട് മാസം മുന്‍പ് ടി വി റിമോട്ടിനെ ചോല്ലി സഹോദരനുമായി വഴക്ക് കൂടിയ നാലാം ക്ലാസ് വിദ്യാര്‍ഥിനി ബാംഗ്ലൂരില്‍ തൂങ്ങിമരിച്ചിരുന്നു. കാര്‍ട്ടൂണ്‍ ചാനല്‍ വെക്കാന്‍ സമ്മതിക്കാത്തതില്‍ വഴക്കിട്ടാണ് അന്ന് പെണ്‍കുട്ടി ജീവനൊടുക്കിയത്.












Click it and Unblock the Notifications