11ാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പ്രസവിച്ചു; പത്താം ക്ലാസുകാരനെതിരെ കേസ്
ചെന്നൈ: നവജാത ശിശുവിനെ സ്‌കൂളിലെ ശുചിമുറിക്കടുത്ത് നിന്ന് കണ്ടെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ചിദംബരത്തിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടേതാണ് കുഞ്ഞ് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രസവിച്ച ശേഷം വിദ്യാര്‍ഥിനി കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 16 കാരിയാണ് പ്രസവിച്ചതെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളിലെ പത്താം ക്ലാസുകാരനെ കുറിച്ച് സൂചന ലഭിച്ചത്. ഈ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നവജാത ശിശുവിനെ സ്‌കൂളില്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചത് പ്രകാരം ഭുവനഗിരി പോലീസ് എത്തി പരിശോധിച്ചു. തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ശരിയായ വിധത്തിലായിരുന്നില്ല മുറിച്ചുമാറ്റിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അമ്മ എന്ന് മനസിലായതെന്ന് പോലീസ് പറയുന്നു.
ക്ലാസിലിരിക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് പ്രസവ വേദനയുണ്ടായത്. തുടര്‍ന്ന് ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട് പുറത്തുപോയി പ്രസവിക്കുകയായിരുന്നു. കുഞ്ഞിന് ജീവനില്ലായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. പരസഹായമില്ലാതെ പ്രസവിച്ചതിനാല്‍ കുഞ്ഞ് മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. പൊക്കില്‍ കൊടി പേന കൊണ്ട് മുറിച്ചുമാറ്റിയെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. പ്രസവ ശേഷം വീട്ടിലേക്ക് പോയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് പത്താം ക്ലാസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരം പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്നും പോലീസ് അറയിച്ചു.












Click it and Unblock the Notifications