Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളില്‍ നിന്നു പോയ 16കാരന് സംഭവിച്ചത് ഞെട്ടിക്കും!!! ചെയ്തത് അവര്‍ ? ദുരൂഹത നീക്കാന്‍ പോലീസ്

ചെയ്തത് സഹപാഠികളെന്ന് സംശയം

ദില്ലി: ദില്ലിയില്‍ പ്ലസ് വിദ്യാര്‍ഥിക്കു ദാരുണഅന്ത്യം. പശ്ചിമ ദില്ലിയിലെ വികാസ്പുരിയിലുള്ള വേദവ്യാസ പബ്ലിക് സ്‌കൂളിലെ 16കാരനാണ് കുത്തേറ്റു മരിച്ചത്. എന്നാല്‍ പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഉപയോഗിച്ച ആയുധം ?

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. നെഞ്ചില്‍ മൂര്‍ച്ചയേറിയ ഏതോ വസ്തു കൊണ്ടു കുത്തിയതായും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അതു വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കോമ്പസ് ആവാമെന്നു പോലീസിനു സംശയമുയര്‍ന്നത്. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.

10 കിലോ മീറ്റര്‍ അകലെ

വികാസ്പുരിയില്‍ കുടുംബത്തോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇവിടെയുള്ള വേദ വ്യാസ സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയായ 16 കാരനെ സ്‌കൂളില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെയ്തത് വിദ്യാര്‍ഥികള്‍ ?

16 കാരന്‍ ചില വിദ്യാര്‍ഥികളുമായി അടുത്തിടെ കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ ശത്രുതയാവാം കൊലയ്ക്കു കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

അറിയിച്ചത് പരിസരവാസി

പരിസരവാസിയാണ് 16 കാരന്റെ മരണവിവരം പോലീസിനെ അറിയിച്ചത്. വീട്ടിലിരിക്കെ വൈകീട്ട് 3.30 മണിയോടെ ഒരു കുട്ടി അലറി വിളിക്കുന്നതായി ഇയാള്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടി കുത്തേറ്റ് പിടയുന്നതായി കണ്ടത്. ഇയാള്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മരണം ആശുപത്രിയില്‍

സംഭവസ്ഥലത്ത് പോലീസെത്തുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. രക്തം വാര്‍ന്നുകിടന്ന 16 കാരനെ പോലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം മരണത്തിനു കീഴടങ്ങി.

സ്‌കൂളില്‍ നിന്നു പോയത്

സംഭവം നടന്ന ദിവസം അച്ഛന്‍ തന്നെ കാത്തുനില്‍ക്കുന്നുവെന്ന് അറിയിച്ച് കുട്ടി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നു പുറത്തുപോവുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സ്‌കൂട്ടറില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പം 16 കാരന്‍ കയറിപ്പോവുന്നത് കണ്ടതായി ചിലര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+