പ്ലസ് ടു കോപ്പിയടി; 1200 വിദ്യാര്‍ഥികള്‍ പിടിയില്‍
പറ്റ്‌ന: വ്യാപകമായ കോപ്പിയടി തടയാന്‍ സമഗ്രമായ പരിഷ്‌കരണം നടത്തിയിട്ടും ബിഹാറില്‍ കോപ്പിയടിക്കുന്നവരെ എണ്ണത്തില്‍ കാര്യമായ കുറവില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷ തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ 1,200 ഓളം വിദ്യാര്‍ഥികളാണ് കോപ്പിയടിക്ക് പിടിക്കപ്പെട്ടത്. ഒട്ടേറെ രക്ഷിതാക്കളും കോപ്പിയടിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്ന് പിടിയിലായി.
ബുധനാഴ്ച 400, വ്യാഴാഴ്ച 350, വെള്ളിയാഴ്ച 490 എന്നിങ്ങനെയാണ് പിടിയിലായ വിദ്യാര്‍ഥികളുടെ എണ്ണം. ഇവരെ മൂന്നുവര്‍ഷത്തേക്ക് പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയതായി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഹരിഹര്‍നാഥ് ത്ധാ പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ ഒരുവര്‍ഷത്തെ വിലക്കാണ് ലഭിച്ചിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും. വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയ രക്ഷിതാക്കളെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടിയെടുക്കുമെന്ന് ത്ധാ പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ പരീക്ഷ ക്രമക്കേട് വര്‍ധിച്ചതിനാല്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി 70,000 ഓഫീഷ്യലുകളെയാണ് സര്‍ക്കാര്‍ പരീക്ഷ സെന്ററുകളിലേക്കായി നിയമിച്ചത്. സെന്ററുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. 1,109 സെന്ററുകളിലായി 11.60 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്നത്.












Click it and Unblock the Notifications