തര്‍ക്കം മൂത്തു: പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥി കൊലപ്പെടുത്തി, കുുറ്റവാളി പോലീസ് കസ്റ്റഡിയില്‍
ദില്ലി: പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍. സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് പരിക്കേറ്റ പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ശനിയാഴ്ച ഹരിയാണയിലാണ് സംഭവം. പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. യമുനാ നഗറില്‍ നിന്നുള്ള കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ് ഇതോടെ അറസ്റ്റിലായിട്ടുള്ളത്. പ്രിന്‍സിപ്പല്‍ ഋതു ചബ്രയ്ക്കാണ് വെടിയേറ്റത്. വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ് സംഭവമെന്നാണ് സൂചന.
ഹാജര്‍ നില കുറവായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരിക്കെയാണ് സംഭവം. ഉച്ചയോടെ കയ്യില്‍ തോക്കുമായി പ്രിന്‍സിപ്പലിന്റെ റൂമിലെത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ത്ഥിയെ പിടികൂടി പോലീസിന് കൈമാറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതായും കേസില്‍ അന്വേഷണം ആരംഭിച്ചതായും യമുനാ നഗര്‍ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. പോലീസ് തോക്കിന്റെ ലൈസന്‍സ് ഉടമയായ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

രാജ്യത്തെ സ്കൂളുകളില്‍ വിവിധ തരത്തിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പ്രിന്‍സിപ്പലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം ഒന്നാം ക്ലാസുകാരന് ശുചിമുറിയില്‍ വച്ച് കുത്തേറ്റിരുന്നു. ഇതിന്പിന്നാലെയാണ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുന്നത്.
നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ബ്രൈറ്റ് ലാന്‍ഡ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാത്ഥിയായ ആണ്‍കുട്ടിയെ സീനിയര്‍ പെണ്‍കുട്ടിയാണ് ആക്രമിച്ചതെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന വാദം. ചൊവ്വാഴ്ച രാവിലെ സ്കൂളില ശുചിമുറിയില്‍ വച്ചായിരുന്നു സംഭവം. ഗുഡ്ഗാവിലെ റയാന്‍ പബ്ലിക് സ്കൂളില്‍ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവരുന്നത്.












Click it and Unblock the Notifications