കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തമായി പരീക്ഷയെഴുതി, സ്വന്തമായി മാര്‍ക്കിട്ടു, പ്ലസ്ടുകാരന്‍ കാണിച്ച അതിബുദ്ധി പിടിക്കപ്പെട്ടു

  • By Neethu
Google Oneindia Malayalam News

അഹമ്മദാബാദ്: പരീക്ഷ എഴുതി വിദ്യാര്‍ത്ഥി തന്നെ മൂല്യനിര്‍ണയം നടത്തി മുഴുവന്‍ മാര്‍ക്കും ഇട്ടു. ഗുജറാത്ത് ഹയര്‍ സെക്കന്ററി പരീക്ഷയെഴുതിയ ഹര്‍ഷാദ് സര്‍വയ എന്ന വിദ്യാര്‍ത്ഥിയാണ് അതിബുദ്ധി കാണിച്ച് നൂറില്‍ നൂറു മാര്‍ക്കും രേഖപ്പെടുത്തിയത്.

ഇക്കണോമിക്‌സ് പരീക്ഷാ ഹാളില്‍ വെച്ച് പരീക്ഷയെഴുതുന്ന അതേ സമയത്ത് തന്നെ സ്വയം മൂല്യ നിര്‍ണയം നടത്തി മാര്‍ക്കുകള്‍ രേഖപ്പെടുത്തുകയായിരുന്നു. ജിയോഗ്രഫി പരീക്ഷയ്ക്കും സ്വയം മൂല്യ നിര്‍ണയം നടത്തിയെങ്കിലും 34 മാര്‍ക്കാണ് രേഖപ്പെടുത്തിയത്. അതിനാന്‍ വേഗത്തില്‍ പിടിക്കപ്പെട്ടില്ല. മറ്റു വിഷയങ്ങള്‍ക്ക് 20 ല്‍ കുറവ് മാര്‍ക്കാണ് വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ചത്.

exam31

എല്ലാ വിഷയത്തിലും കുറഞ്ഞ മാര്‍ക്ക് രേഖപ്പെടുത്തിയപ്പോള്‍ ഇക്കണോമിക്‌സില്‍ മാത്രം നൂറുശതമാനം മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. മാര്‍ക്ക് രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സിസ്റ്റമാണ് വിദ്യാര്‍ത്ഥി നടത്തിയ തട്ടിപ്പ് പുറത്തുക്കൊണ്ടു വന്നത്.

സംഭവത്തില്‍ ഹയര്‍ സെക്കന്ററി ബോര്‍ഡ് വിദ്യാര്‍ത്ഥിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയത് തെളിഞ്ഞാല്‍ വിദ്യാര്‍ത്ഥിയെ ഡീബാര്‍ ചെയ്യും. ഏഴ് അധ്യാപകരുടെ സംഘമാണ് ഉത്തരകടലാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഉത്തരങ്ങളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയെങ്കിലും മെയില്‍ പേജില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിരുന്നില്ല. അധ്യാപകരുടെ അശ്രദ്ധയില്‍ ഉത്തരക്കടലാസിലെ മാര്‍ക്ക് കൂട്ടി മെയിന്‍ പേജില്‍ മാര്‍ക്ക് ചെയ്ത് ഒപ്പു വെയ്ക്കുകയും ചെയ്തു.

ഉത്തരക്കടലാസില്‍ ഒപ്പു വെച്ചിട്ടുള്ള അധ്യാപര്‍ക്ക് ഇതുമൂലം പണികിട്ടും. മറ്റു വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ച മാര്‍ക്കുകള്‍ ഇവയാണ്. ഗുജറാത്തി(13), ഇംഗ്ലീഷ്(12), സംസ്‌കൃതം(4), സോഷ്യോളജി(20), സൈക്കോളജി(5), ജിയോഗ്രാഫി(35).

English summary
In order to give himself full marks in the Economics exam, a class 12 student became both examinee and examiner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X