കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു വിദ്യാര്‍ഥിയുടെ ആപ്; ഓഫറുകളുമായി ബഹുരാഷ്ട്ര കമ്പനികള്‍

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ചെറുപ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ സോഫ്റ്റുവെയറുകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അനേകരുടെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തില്‍ ഒരു വിജയകഥയാണ് ഹരിയാണയിലെ ചണ്ഡീഗഡില്‍ നിന്നുള്ള പതിനേഴുകാരന്‍ വിനായക് സരിന്റേത്. പ്ലസ് ടു ക്ലാസിലാണ് പഠിക്കുന്നതെങ്കിലും സരിന് ഇതിനകം തന്നെ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചു തടങ്ങി.

'ഗെറ്റ് സെറ്റ് ആപ്' എന്ന സ്മാര്‍ട് ഫോണ്‍ ആപ് ആണ് സരിനെ ശ്രദ്ധേയനാക്കിയിരിക്കുന്നത്. 27 എംബിവരെമാത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന സ്മാര്‍ട് ഫോണുകളില്‍ നിന്നും 2 ജിബി ഡാറ്റാ വരെ കൈമാറ്റം ചെയ്യാന്‍ സരിന്റെ ആപ് സഹായിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും സരിന്റെ ആപ് ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

chhattisgarh

7,500ല്‍ അധികം ഉപഭോക്താക്കള്‍ നിലവില്‍ സരിന്‍ ഡിസൈന്‍ ചെയ്ത ആപ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഒരു ആപ്ലിക്കേഷന്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ബഹുരാഷ്ട്ര കമ്പനികള്‍ തന്നെ സമീപിച്ചിരിക്കുന്നതെന്ന് സരിന്‍ പറയുന്നു. C, C++ എന്നീ പ്രോഗ്രാം ഭാഷകള്‍ പഠിച്ചിട്ടുള്ള സരിന്‍ ഒരു എത്തിക്കല്‍ ഹാക്കര്‍ കൂടിയാണ്.

വെറും ആപ്പില്‍ ഒതുങ്ങുന്നതല്ല സരിന്റെ വിജയചരിത്രം. HCL കമ്പനിയുടെ രജിസ്‌ട്രേഡ് പ്രോഗ്രാമര്‍ കൂടിയാണ് ഈ വിദ്യാര്‍ഥി. ഇതുവരെ 10 കമ്പ്യൂട്ടര്‍ ഗെയിമുകളും സരിന്‍ പുറത്തിറക്കിയിട്ടുണ്ട്. രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും സരിന്റെ കഴിവ് കണ്ടറിഞ്ഞ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്.

English summary
smart phone app, Class 12 student smart phone app, Class 12 student MNC job offers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X