കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജര്‍ കുറഞ്ഞതിനാല്‍ ക്ലാസില്‍ നിന്നും പുറത്താക്കി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഹാജര്‍ നില കുറഞ്ഞതിനാല്‍ പ്ലസ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയ ദേഷ്യത്തില്‍ അധ്യാപകന് നേരെ വധശ്രമം. പടിഞ്ഞാറന്‍ ദില്ലിയിലെ നന്‍ഗ്ലോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ചേര്‍ന്നാണ് അധ്യാപകനം കത്തി ഉപയോഗിച്ച് കുത്തിയത്. ക്ലാസില്‍ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു തര്‍ക്കം നടന്നത്. അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് അധ്യാപകനെ കുത്തി വീഴ്തുകയായിരുന്നു.

 murder

ഗുരുതരാവസ്ഥയിലായ മുകേഷ് കുമാര്‍, ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അധ്യാപകന്‍. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

മുകേഷിനെ ആക്രമിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിയെയാണ് ഹാജര്‍ നില കുറഞ്ഞതിനാല്‍ ക്ലാസില്‍ നിന്നും പുറത്താക്കിയത്. അധ്യാപകനോട് സംസാരിക്കുന്നതിന് വേണ്ട് സ്‌കൂളിലേക്ക് എത്തിയ ഇവര്‍ പിന്നീട് വാക്ക് തര്‍ക്കത്തിലാക്കുകയും കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് കുത്തുകയും ചെയ്തു.

വധശ്രമത്തിന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് 18 വയസ്സും ഒരാള്‍ക്ക് 18 വയസ്സ് തികയാന്‍ രണ്ട് മാസവുമുണ്ട്. ഇരുവരുടെയും വീട്ടുക്കാരെയും പോലീസ് ചോദ്യം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍:

വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...

മനുഷ്യത്വമുള്ളവര്‍ ചെയ്യുമോ ഇങ്ങനെ? 5 മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ചു

ലൈംഗീകാരോപണം വിട്ട് മാറാതെ ആം ആദ്മി; അമാനത്തുള്ള ഖാന്‍ വീണ്ടും അറസ്റ്റില്‍

English summary
Two class 12 students of a government school in West Delhi's Nangloi area allegedly stabbed their teacher in front of their classmates on Monday after one of them was expelled for low attendance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X