Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരി റിക്വസ്റ്റ് അയച്ചു, പ്രണയമെന്ന് തെറ്റിദ്ധരിച്ച് 'ഐ ലവ് യു' പറഞ്ഞ 17കാരനെ തല്ലിച്ചതച്ചു

റാഞ്ചി: സഹപാഠിയായ പെണ്‍കുട്ടിയോട് ഫേസ്ബുക്കിലൂടെ പ്രണയാഭ്യര്‍ത്ഥന നടത്തിയ 17കാരന് മര്‍ദ്ദനം. പാലം ഇന്റര്‍ കൊളെജിയലെ പ്ളസ്ടു വിദ്യാര്‍ഥിയായ കുഷ് കുമാര്‍ സിംഗിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കുഷ് കുമാറിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടിയാണ് കുഷ് കുമാറിന് ഫേസ്ബുക്ക് റിക്വസ്റ്റ് അയച്ചത്. തന്നോട് പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയതിനാലാകാം റിക്വസ്റ്റ് അയച്ചതെന്ന് തെറ്റിദ്ധരിച്ച കുഷ് കുമാര്‍ 'ഐ ലവ് യു' എന്ന് പെണ്‍കുട്ടിയ്ക്ക് ഫേസ്ബുക്ക് സന്ദേശം അയച്ചു.

Facebook

പെണ്‍കുട്ടി ഇക്കാര്യം സഹോദരനോട് പറഞ്ഞു. സഹദോരനും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് കുഷ് കുമാറിനെ ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിച്ചവശനാക്കി. പെണ്‍കുട്ടി സഹോദരനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേടിച്ച കുഷ് കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് സഹോദരന്റേയും സംഘത്തിന്റെയും പിടിയിലാകുന്നത്. പരിക്കേറ്റ കുഷ് കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+