Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി ദൃശ്യം അനുകരിച്ച 9 വയസ്സുകാരന്‍ തൂങ്ങിമരിച്ചു

ഗ്വാളിയോര്‍: ടി വി പരിപാടിയില്‍ കണ്ട ആത്മഹത്യാ ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച 9 വയസ്സുകാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മോഹിത് എന്ന കുട്ടിയാണ് മരിച്ചത്. ചോവ്വാഴ്ച വൈകുന്നേപം സ്വന്തം വീട്ടില്‍ വെച്ചായിരുന്നു മോഹിത് മരിച്ചത്.

പിന്റൂ പാര്‍ക്കിലുള്ള വീട്ടില്‍ വെച്ച് തന്റെ ഇഷ്ട കാര്‍ട്ടൂണിലെ ദൃശ്യങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാണ് മോഹിത് മരിച്ചത്. മോഹിത് അച്ഛന്‍ പ്രമോദ് മിശ്ര പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ആളാണ്. സംഭവം നടക്കുമ്പോള്‍ മോഹിതിന്റെ അച്ഛനും അമ്മയും സ്ഥലത്തുണ്ടായിരുന്നില്ല. പ്രമോദ് മിശ്ര ജോലിസ്ഥലത്തും അമ്മ ദീപിക പച്ചക്കറി വാങ്ങാനായി കടയിലും പോയതായിരുന്നു.

hang-rope

കാര്‍ട്ടൂണ്‍ കാണുന്നതിനിടെ മോഹിത് ഒരു കയറെടുത്ത് കഴുത്തില്‍ ചുറ്റി മറ്റേ അറ്റം സീലിംഗ് ഫാനില്‍ എറിഞ്ഞു പിടിപ്പിച്ചു. തുടര്‍ന്ന് ടി വിയില്‍ കാണുന്ന പോലെ കയര്‍ തിരിച്ചു. അബദ്ധവശാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം കിട്ടാതെയാണ് മോഹിത് മരിച്ചത്. മോഹിതിന്റെ ഇളയ സഹോദരി ഒച്ചവെച്ച് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.

നിലത്തുവീണ മോഹിതിനെ അയല്‍ക്കാര്‍ ചേര്‍ന്നാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+