Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ ഉപന്യാസത്തില്‍ അച്ഛന്റെ പീഡനം വെളിപ്പെടുത്തി ഒരു പെണ്‍കുട്ടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപിക കുട്ടികളോട് ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് കാരണമാകുമെന്ന്. അഞ്ചാം ക്ലാസില്‍ പടിക്കുന്ന ഒരു പെണ്‍കുട്ടി തന്റെ കുടുംബചിത്രം ഉപന്യാസത്തിലൂടെ വരച്ചുകാട്ടിയപ്പോള്‍ അത് മറ്റുള്ളവരെ നൊമ്പരപ്പെടുത്തുന്നതുകൂടിയായി.

സാല്‍ട്ട് ലേക്കിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം. 'മൈ ഫാമിലി' എന്ന വിഷയത്തെക്കുറിച്ചായിരുന്നു അധ്യാപിക ഉപന്യാസം എഴുതാന്‍ നിര്‍ദ്ദേശിച്ചത്. സാധാരണ നിലയില്‍ ശാന്തസ്വഭാവമുള്ള പെണ്‍കുട്ടി തന്റെ മനസിലുള്ള ദു:ഖങ്ങള്‍ മുഴുവന്‍ അതില്‍ പകര്‍ത്തി. തന്റെ അച്ഛനെക്കുറിച്ചായിരുന്നു പെണ്‍കുട്ടിക്ക് പറയാനുണ്ടായിരുന്നത്.

rape

തന്റെ അച്ഛന്‍ ഒരു മോശം മനുഷ്യനാണ്. അമ്മയെ അച്ഛന്‍ പതിവായി മര്‍ദ്ദിക്കാറുണ്ട്. അമ്മയും ഞാനും എല്ലാ ദിവസം കരയാറുണ്ട്. അച്ഛന്‍ ചില ദിവസങ്ങളില്‍ എന്നെയും അടിക്കാറുണ്ട്. ആരും ഞങ്ങളെ സഹായിക്കാനില്ല. ഞങ്ങളുടെ അമ്മാവന്‍ പോലും ഇക്കാര്യം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ഞാന്‍ വളര്‍ന്നുവലുതായാല്‍ അച്ഛന്റെ അരികില്‍ നിന്നും അമ്മയെ ദൂരസ്ഥലത്തേക്ക് കൊണ്ടുപോകും. ഇതാണ് എന്റെ കുടുംബം, എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉപന്യാസം.

മറ്റുള്ള കുട്ടികള്‍ക്കെല്ലാം കുടുംബത്തെക്കുറിച്ച് നല്ലതുമാത്രം പറയാനുണ്ടായപ്പോള്‍ പെണ്‍കുട്ടിയുടെ ഉപന്യാസം തന്നെ ഞെട്ടിച്ചെന്ന് അധ്യാപിക പറഞ്ഞു. അവര്‍ ഉടന്‍തന്നെ പ്രിന്‍സിപ്പലിനെ സമീപിച്ച് കാര്യം വ്യക്തമാക്കി. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം മാതാപിതാക്കളെ സ്‌കളിലേക്ക് വിളിപ്പിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. പിതാവിന്റെ സ്വഭാവം തുടരുകയാണെങ്കില്‍ മാറിത്താമസിക്കാനാണ് കൗണ്‍സിലറുടെ നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+