ആറാം ക്ലാസ്സുകാരന്‍ എല്‍കെജി വിദ്യാര്‍ത്ഥിയെ കല്ല് വെച്ച് അടിച്ചു കൊന്നു; സംഭവത്തിന് പിന്നില്‍...
കോയന്പത്തൂർ:സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍. തിരുപൂരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആറാം ക്ലാസ്സുകാരനും എല്‍കെജി വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബുധനാഴ്ച സ്‌കൂളില്‍ വെച്ചാണ് സംഭവം നടക്കുന്നത്. രണ്ട് പേരും ഒരേ സ്ഥലത്തു നിന്നും ഒരേ വാഹനത്തിലാണ് സ്‌കൂളില്‍ എത്തുന്നത്. അന്നേ ദിവസം സ്‌കൂളില്‍ നേരത്തെ എത്തിയ കുട്ടികള്‍ തമ്മില്‍ തുടങ്ങിയ വഴക്ക് പിന്നീട് മര്‍ദനത്തിലേക്ക് നീങ്ങുകയായിരുന്നു.

ആറ് വയസ്സുകാരനെ തറയില്‍ തള്ളിയിട്ട് കല്ല് കൊണ്ട് തലയില്‍ ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തില്‍ മുറിവ് പറ്റി. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു.
ആറാം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് വ്യാഴ്യാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. കുട്ടികള്‍ തമ്മില്‍ എന്തിനാണ് വഴക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴ്യാഴ്ച സംസ്‌കരിക്കും.












Click it and Unblock the Notifications