കുടുംബവഴക്ക്; 15 കാരിയുടെ മുഖത്ത് ആസിഡൊഴിച്ചു

ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. രാത്രി 8.30 യോടെയാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. രാജഹര്‍ട്ടിലെ നാരായണ്‍പൂരിലുള്ള വീട്ടിലിരുന്ന് പഠിയ്ക്കുകയായിരുന്നു പെണ്‍കുട്ടി. തുറന്ന് കിടന്ന ജാനാലയ്ക്കുള്ളിലൂടെയാണ് രണ്ട് ആണ്‍കുട്ടികള്‍ ആഡിസ് നിറച്ച കുപ്പി പെണ്‍കുട്ടിയ്ക്കരികിലേയ്ക്ക് വലിച്ചെറിയുന്നത്. പെണ്‍കുട്ടിയുടെ മുഖത്തിന്റെ ഇടത് ഭാഗത്തും കൈയ്യിലും ആഡിസ് വീണു. സമീപത്തുണ്ടായിരുന്ന അമ്മയുടെ ദേഹത്തും ആഡിസ് വീണു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആണ്‍കുട്ടിയുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ സ്വത്ത് തര്‍ക്കം നില നില്‍ക്കുന്നുണ്ട്. പല തവണയായി ആണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്യാറുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. പ്രണയത്തിന് തയ്യാറാകാത്തിനാലാണ് പെണ്‍കുട്ടിയ്ക്ക് ആക്രമണം നേരിടേണ്ടി വന്നെതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍.
നാരയണ്‍പൂര്‍ പൊലീസിലാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പരാതി പിന്നീട് രാജര്‍ഹട്ട് സ്റ്റേഷനിലേയ്ക്ക് കൈമാറുകയായിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇവരെ കണ്ടെത്താനുളള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications