ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: പ്രതിപ്പട്ടികയില്‍ അധ്യാപകര്‍, കുട്ടി ലൈംഗികാതിക്രമത്തിന്റെ ഇര!
ദില്ലി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദില്ലി നോയിഡയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 15കാരിയായ ഇകിഷ രാഘവ് ഷായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി പഠിക്കുന്ന സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്. രാജീവ് സെഗാള്‍, നീരജ് ആനന്ദ് എന്നിവരുടെ പേരുകളാണ് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നത്. ഇരുവരും പെണ്‍കുട്ടി പഠിക്കുന്ന മയൂര്‍ വിഹാറിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരാണ്.
സംഭവത്തില്‍ കേസെടുത്ത് പോലീസ് വിഷയം അന്വേഷിച്ചുവരികയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മുറിയില്‍ കയറി സീലിംഗ് ഫാനില്‍ തൂങ്ങുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആശുപത്രിലെത്തിച്ചെങ്കിലും
വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയുടെ മുറി അടഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കാണുന്നത്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഥക് നര്‍ത്തകി കൂടിയാണ് പെണ്‍കുട്ടി

രണ്ട് അധ്യാപകര്‍ക്കെതിരെ
സ്കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നുവെന്നാണ് പിതാവ് സാക്ഷ്യപ്പെടുത്തുന്നത്. ഇവര്‍ മനഃപൂര്‍വ്വം പെണ്‍കുട്ടിയെ പരീക്ഷയില്‍ തോല്പ്പിക്കുയാണെന്നും പിതാവ് ആരോപിക്കുന്നു. അധ്യാപകന് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി മകള്‍ പരാതി പറഞ്ഞിരുന്നു. ഞാനും ഒരു അധ്യാപകനായതിനാല്‍ അധ്യാപകര്‍ അങ്ങനെ ചെയ്യില്ലെന്ന് മകളോട് പറഞ്ഞുവെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നന്നായി പരീക്ഷയെഴുതിയിട്ട് പോലും അവള് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭയന്നിരുന്നതായും പിതാവ് കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് അധ്യാപകരെയും പെണ്‍കുട്ടിയ്ക്ക് ഭയമായിരുന്നുവെന്നും പിതാവ് പറയുന്നു.

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി!!
മകളെ മനഃപ്പൂര്‍വ്വം പരീക്ഷകളില്‍ പരാജയപ്പെടുത്തുകയും രണ്ട് അധ്യാപകരും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പിതാവ് പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരവും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ അന്വേഷണ നടന്നുവരികയാണെന്ന് ദില്ലി സിറ്റി എസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്കൂള്‍ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

അന്വേഷണവുമായി സഹകരിക്കും
ഒമ്പതാം ക്ലാസുകാരി സ്കൂളില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം നിഷേധിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിട്ടുണ്ട്. അത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും സ്കൂള്‍ സിബിഎസ്സിയുടെ പ്രമോഷന് നയങ്ങളാണ് പിന്തുടരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാജയപ്പെട്ടത് സംബന്ധിച്ച് കുടുതള് അന്വേഷിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അന്വേഷണവുമായി സ്കൂളും സ്കൂള്‍ അധികൃതരും സഹകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications