കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: പ്രതിപ്പട്ടികയില്‍ അധ്യാപകര്‍, കുട്ടി ലൈംഗികാതിക്രമത്തിന്റെ ഇര!

Google Oneindia Malayalam News

ദില്ലി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദില്ലി നോയിഡയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 15കാരിയായ ഇകിഷ രാഘവ് ഷായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി പഠിക്കുന്ന സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്. രാജീവ് സെഗാള്‍, നീരജ് ആനന്ദ് എന്നിവരുടെ പേരുകളാണ് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നത്. ഇരുവരും പെണ്‍കുട്ടി പഠിക്കുന്ന മയൂര്‍ വിഹാറിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരാണ്.

സംഭവത്തില്‍ കേസെടുത്ത് പോലീസ് വിഷയം അന്വേഷിച്ചുവരികയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മുറിയില്‍ കയറി സീലിംഗ് ഫാനില്‍ തൂങ്ങുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആശുപത്രിലെത്തിച്ചെങ്കിലും

ആശുപത്രിലെത്തിച്ചെങ്കിലും

വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയുടെ മുറി അടഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കാണുന്നത്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഥക് നര്‍ത്തകി കൂടിയാണ് പെണ്‍കുട്ടി

 രണ്ട് അധ്യാപകര്‍ക്കെതിരെ

രണ്ട് അധ്യാപകര്‍ക്കെതിരെ


സ്കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നുവെന്നാണ് പിതാവ് സാക്ഷ്യപ്പെടുത്തുന്നത്. ഇവര്‍ മനഃപൂര്‍വ്വം പെണ്‍കുട്ടിയെ പരീക്ഷയില്‍ തോല്‍പ്പിക്കുയാണെന്നും പിതാവ് ആരോപിക്കുന്നു. അധ്യാപകന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി മകള്‍ പരാതി പറഞ്ഞിരുന്നു. ഞാനും ഒരു അധ്യാപകനായതിനാല്‍ അധ്യാപകര്‍ അങ്ങനെ ചെയ്യില്ലെന്ന് മകളോട് പറഞ്ഞുവെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നന്നായി പരീക്ഷയെഴുതിയിട്ട് പോലും അവള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭയന്നിരുന്നതായും പിതാവ് കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് അധ്യാപകരെയും പെണ്‍കുട്ടിയ്ക്ക് ഭയമായിരുന്നുവെന്നും പിതാവ് പറയുന്നു.

 പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി!!

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി!!

മകളെ മനഃപ്പൂര്‍വ്വം പരീക്ഷകളില്‍ പരാജയപ്പെടുത്തുകയും രണ്ട് അധ്യാപകരും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പിതാവ് പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരവും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ അന്വേഷണ​ നടന്നുവരികയാണെന്ന് ദില്ലി സിറ്റി എസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്കൂള്‍ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

അന്വേഷണവുമായി സഹകരിക്കും

അന്വേഷണവുമായി സഹകരിക്കും

ഒമ്പതാം ക്ലാസുകാരി സ്കൂളില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം നിഷേധിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിട്ടുണ്ട്. അത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും സ്കൂള്‍ സിബിഎസ്സിയുടെ പ്രമോഷന്‍ നയങ്ങളാണ് പിന്തുടരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാജയപ്പെട്ടത് സംബന്ധിച്ച് കുടുതള്‍ അന്വേഷിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അന്വേഷണവുമായി സ്കൂളും സ്കൂള്‍ അധികൃതരും സഹകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.

<strong>നീരവും ചോക്സിയും ഇന്ത്യയിലേയ്ക്ക് പണമെത്തിച്ചത് ഹവാല വഴി: മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടിലെത്തിയ കോടികള്‍!! സിബിഐ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!</strong>നീരവും ചോക്സിയും ഇന്ത്യയിലേയ്ക്ക് പണമെത്തിച്ചത് ഹവാല വഴി: മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടിലെത്തിയ കോടികള്‍!! സിബിഐ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

<strong>ചുണ്ട് ഹൃദയാകൃതിയിലെങ്കില്‍ തീക്ഷ്ണ വികാരങ്ങളുള്ളവര്‍: ചുണ്ടുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍</strong>ചുണ്ട് ഹൃദയാകൃതിയിലെങ്കില്‍ തീക്ഷ്ണ വികാരങ്ങളുള്ളവര്‍: ചുണ്ടുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

English summary
A class 9 student committed suicide at her home in Noida; her parents found her hanging from the ceiling fan on Tuesday evening. Fifteen-year-old, Ikisha Raghav Shah's family has filed a case against two of her teachers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X