കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക കഴിച്ച് 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു

  • By Neethu
Google Oneindia Malayalam News

ദില്ലി: സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക കഴിച്ച് 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വ്വോദയ കന്യാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിച്ച് മരിക്കാന്‍ ഇടയായത്.

എല്ലാ ബുധനാഴ്ചകളിലും ദില്ലിയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും അയണ്‍ ഗുളികകള്‍ നല്‍കുന്നതാണ്. ഗുളിക കഴിച്ചതിന് ശേഷം കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് അടുത്തുള്ള ആശുപത്രിയല്‍ കാണിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

iron-tablet

അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഞായറാഴ്ച മരിച്ചു. സംഭവത്തില്‍ ദില്ലി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷത്തില്‍ 180 വിദ്യാര്‍ത്ഥികള്‍ക്കാണ് അയണ്‍ ഗുളികകള്‍ കഴിച്ചതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളില്‍ നിന്നായി പരാതികളും ഉയരുന്നുണ്ട്.

English summary
A female student of Class 9 at a Delhi government school died on Sunday, allegedly after popping an iron/folic acid supplement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X