കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ സ്ഫോടനം നടത്തിയത് ഒന്‍പതാം ക്ലാസ്സുകാരൻ! ഗ്രനേഡ് ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ചു!

Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമയ്ക്ക് പിന്നാലെ ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന ഭീകരാക്രമണം നടത്തിയ് ഒന്‍പതാം ക്ലാസ്സുകാരനെന്ന് റിപ്പോര്‍ട്ട്. ചോറ്റുപാത്രത്തില്‍ ഗ്രനേഡ് ഒളിപ്പിച്ച് കൊണ്ടുവന്നാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബസ്സില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

കുതിച്ചുയർന്ന് നരേന്ദ്ര മോദി, കിതച്ച് വീണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ചിത്രത്തിലേ ഇല്ല, സർവ്വേകുതിച്ചുയർന്ന് നരേന്ദ്ര മോദി, കിതച്ച് വീണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ചിത്രത്തിലേ ഇല്ല, സർവ്വേ

ആക്രമണം നടക്കുമെന്ന് ജമ്മു പോലീസിന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതുകൊണ്ട് ആക്രമണം നടന്ന് ഒരു മണിക്കൂറിനകം തന്നെ ഈ പതിനഞ്ചുകാരനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും ജമ്മു പോലീസിന് സാധിച്ചുവെന്നും എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു.

kashmir

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്നാണ് പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോറ്റുപാത്രത്തില്‍ ഗ്രനേഡ് ഒളിപ്പിച്ച് ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം പാത്രം ഒരു ബസ്സില്‍ വെച്ച് കടന്ന് കളയുകയായിരുന്നു. കുട്ടിയെ സ്ഥലത്ത് എത്തിച്ചത് ഒരു കാറിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാരാണെന്നും പോലീസ് അന്വേഷിച്ച് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം നടത്താനുപയോഗിച്ച ഗ്രനേഡ് ഈ പതിനഞ്ചുകാരന്‍ സ്വന്തമായി നിര്‍മ്മിച്ചതാണ് എന്നും പോലീസ് പറയുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂട്യൂബിലെ വീഡിയോകള്‍ കണ്ടാണ് ഗ്രനേഡ് നിര്‍മ്മാണം പഠിച്ചത്. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദിന്‍ ആണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
Class 9 Student Hid Grenade In Lunchbox, Say Sources On Jammu Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X