ഒമ്പതാം ക്ലാസ്സുകാരിയെ കാറില്‍ ബലാത്സംഗം ചെയ്തു
ദില്ലി: ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം കാറില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. തെക്കന്‍ ദില്ലിയിലെ സഫ്ദര്‍ ജങ് എന്‍ക്ലേവിനടുത്തുവെച്ചാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയില്‍ നിന്നും പീഡനവിവരം അറിഞ്ഞ അടുത്ത കൂട്ടുകാരിയാണ് പോലിസില്‍ വിവരം അറിയിച്ചത്.
പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പരിചയക്കാരനായ രോഹിത് എന്ന യുവാവാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രാത്രി എട്ടുമണിയോടെ പെണ്‍കുട്ടിയെ വിളിച്ച രോഹിത് വീടിനു പുറത്തുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയെയും കൊണ്ട് അരമണിക്കൂറോളം കറങ്ങിയ സംഘം പിലാന്‍ജി ഗ്രാമത്തിനടുത്തുള്ള ദസറ ഗ്രൗണ്ടിനു സമീപം കാര്‍നിര്‍ത്തുകയായിരുന്നു. ക്രൂരമായ പീഡനത്തിനു ശേഷം സംഘം പെണ്‍കുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ചു. നരേന്ദര്‍ എന്ന നിന്ദര്‍, ടിങ്കു എന്നിവരാണ് രോഹിതിനൊപ്പം ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വീടിനു സമീപം നിന്ന് കൂട്ടുകാരിയോട് ഫോണ്‍ ചെയ്ത പെണ്‍കുട്ടിയെ പോലിസ് മൊബൈല്‍ ടവറിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. യുവാക്കള്‍ക്കു വേണ്ടി പോലിസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദില്ലി, യുപി, ഹരിയാന എന്നിവിടങ്ങളില്‍ ഇവര്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലിസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications