Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരന്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റു മരിച്ചു

ദില്ലി: സഹപാഠിയുടെ മര്‍ദ്ദനമേറ്റ് ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു. ദില്ലിയിലെ കൃഷ്ണ മോഡല്‍ സ്‌കൂളിലാണ് ഈ അക്രമം നടന്നിരിക്കുന്നത്. പതിനാലു വയസുകാരനായ ശുഭം ജിന്‍ഡാലിനെയാണ് സഹപാഠികള്‍ ഇരുമ്പു വടി കൊണ്ട് അടിച്ച് അവശയാക്കുകയായിരുന്നു.

രണ്ട് വിദ്യാര്‍ത്ഥികളാണ് ഈ അക്രമം നടത്തിയത്. ഇവരെ ഹരിയാനയിലെ ജജ്ജറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ക്ലാസിലെ സഹപാഠികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ശുഭം ജിന്‍ഡാല്‍ അധ്യാപികയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായത്.

student-murder

വീട്ടിനു പുറത്തു കൂട്ടിക്കൊണ്ടുപോയാണ് ശുഭത്തെ മര്‍ദ്ദിച്ചത്. ഞായറാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് അക്രമം നടന്നിരിക്കുന്നത്. നജഫ്ഗഡിലെ വനമേഖലയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. കൊലപാതകത്തിനുശേഷം സഹപാഠികള്‍ ഹരിയാനയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+