ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്രം
പുതിയ വിദ്യാഭ്യാസ നയപ്രകാരം, അഞ്ച് വര്‍ഷത്തെ ലേണിംഗ് രീതികളാണ് ഉള്ളത്. മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയാണിത്. മൂന്ന് വര്‍ഷത്തോളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിച്ചിരിക്കണം.

ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളും നടപ്പാക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസ്സിലാണ്. ഇതിലാണ് കൃത്യമായ മാര്‍ഗനിര്‍ദേശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഏകീകരണ സ്വഭാവം ഒന്നാം ക്ലാസ് പ്രവേശനത്തിനായി കൊണ്ടുവരുന്നതിനാണിത്.

പുതിയ വിദ്യാഭ്യാസ നയപ്രകാരം, അഞ്ച് വര്‍ഷത്തെ ലേണിംഗ് രീതികളാണ് ഉള്ളത്. മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയാണിത്. മൂന്ന് വര്‍ഷത്തോളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിച്ചിരിക്കണം. ഇത് മൂന്ന് മുതല്‍ ആറ് വയസ് വരെയാണ്. പിന്നീട് ഒന്നാം ക്ലാസില്‍ ചേരാം.
രണ്ടാം ക്ലാസ് വരെയാണ് പുതിയ ലേണിംഗ് സമ്പ്രദായം. പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് പല കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കാലയളവാണ്. ഇതിലൂടെ ശിശിക്ഷേമവും, അറിവിന്റെ കാര്യത്തില്‍ അവരുടെ വികസനവും സാധ്യമാകും.
അത് ഉറപ്പാക്കപ്പെടണമെങ്കില്‍ മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ആവശ്യമാണ്. അങ്കണവാടികളിലോ, അതല്ലെങ്കില്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര, എന്‍ജിഒ നിയന്ത്രണത്തിലുള്ള പ്രീസ്‌കൂള്‍ സെന്ററുകളെല്ലാം ഈ രീതി പിന്തുടരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പുതിയ നയത്തിനൊപ്പം സംസ്ഥാന നയത്തെയും കൊണ്ടുവരാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രം നേരത്തെയും ഇത്തരം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ പലതും നടപ്പാക്കിയുരുന്നില്ല. കേരളത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് ആറ് വയസ്സ് നിര്‍ദേശം നടപ്പാക്കിയിട്ടുള്ളത്.












Click it and Unblock the Notifications