അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കത്തിച്ച് കൊന്നു... കൊടും ക്രൂരത
ഗുവാഹത്തി: മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തയാണ് അസമില്‍ നിന്ന് വരുന്നത്. അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി തീയിട്ട് കൊന്നു. അസാമിലെ ഗുവാഹത്തിയില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെയുള്ള ലാലുങ് ഗോണില്‍ ആണ് സംഭവം.
സ്കൂളിലെ മൂന്ന് സഹപാഠികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

കൂട്ട ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിന് ശേഷം മൂന്ന് പേരും രക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പരിശോധിക്കാനെത്തിയവരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ നോഗോണിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.
90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആയിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാഗോണ്‍ പോലീസ് സൂപ്രണ്ട് ശങ്കര്‍ റായ്മെതിയാണ് പെണ്‍കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയത്. മൂന്ന് സഹപാഠികളെ കുറിച്ചുള്ള വിവരം പെണ്‍കുട്ടി തന്നെയാണ് നല്‍കിയത്. ഇതില്‍ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാമന് ഒളിവിലാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications