ആറാം ക്ളാസുകാരി ഹോസ്റ്റലില്‍ പ്രസവിച്ചു, പ്രധാനാധ്യാപകനും വാര്‍ഡനും അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ആറാം ക്ളാസുകാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഉമൂരി ആശ്രം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പ്രസവിച്ചത്. ഇക്കാര്യം അധികൃതരെ അറിയിക്കാതെ രഹസ്യമായി വച്ചതിന് സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഹോസ്റ്റല്‍ മേധാവിയുമടക്കം രണ്ട് പേര്‍ അറസ്റ്റിലായി.
ഫെബ്രുവരി നാലിനാണ് പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചത്. ഇക്കാര്യം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയേയും നവജാത ശിശുവിനേയും അമ്മയോടൊപ്പം ഒരു ജീപ്പില്‍ കയറ്റി നാട്ടിലേയ്ക്ക് വിട്ടു. കുട്ടിയെ മാതാപിതാക്കളുടെ അടുത്തെത്തിച്ച ശേഷം സംഭവം രഹസ്യമാക്കി വയ്ക്കാനുള്ള ശ്രമമാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയത് .

വെല്‍ഫെയര്‍ എക്‌സറ്റന്‍ഷന്‍ ഓഫീസറുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുകയും പിന്നീട് ജില്ലാ ഭരണ കൂടത്തെ അറിയിക്കുകയും ചെയ്തതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടായത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കൈലാഷ് വര്‍മ്മ , ഹോസ്റ്റല്‍ മേധാവി സബിത ഗുരു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .












Click it and Unblock the Notifications