എഴാം ക്ലാസ് വിദ്യാര്‍ഥി പറയുന്നു മുഖ്യമന്ത്രിയുടെ പേര് 'ഫൂല്‍ ചന്ദ്'
ചണ്ഡീഗഡ്: സംസ്ഥാനത്തെ മുഖ്യമന്ത്രി ആരെന്നത് അറിയാത്തവരാണ് ഒരു യുപി സ്‌കൂളിലെ ഏതാണ്ട് പകുതിപേരുമെന്നത് ആ സ്‌കൂളിന്റെ നിലവാരം വിളിച്ചോതുന്നു. ഹരിയാണയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഒരു മാധ്യമം മുഖ്യമന്ത്രി ആരെന്നറിയുമോ എന്ന ചോദ്യവുമായി കയറി ചെന്നത്. എന്നാല്‍ ഏഴാം ക്ലാസിലെ ഭൂരിഭാഗം പേര്‍ക്കും ഉത്തരം അറിയില്ലായിരുന്നു.
ഒരു കുട്ടി ഫൂല്‍ ചന്ദ് എന്ന് ഉത്തരം പറഞ്ഞത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടേത് മാത്രമല്ല, പ്രധാനമന്ത്രിയുടെയും മറ്റ് പ്രധാനപ്പെട്ട രാഷ്ട്ര നേതാക്കളുടെയും പേരുകള്‍ കുട്ടികള്‍ക്കറിയില്ല. പൊതുവിജ്ഞാനം തീരെയില്ലാത്ത കുട്ടികള്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നതായി മാധ്യമം തുറന്നുകാട്ടുന്നു.

സ്‌കൂളില്‍ പ്രഭാത പ്രാര്‍ഥനയോ ദേശീയ ഗാനമോ ആലപിക്കാറില്ലെന്നും സംഘം കണ്ടെത്തി. കുട്ടികളുടെ നിലവാരമില്ലായ്മയ്ക്ക് രക്ഷിതാക്കള്‍ വിരല്‍ ചൂണ്ടുന്നത് സ്‌കൂളിലെ അധ്യാപകര്‍ക്ക് നേരെയാണ്. ശരിയായി സ്‌കൂളില്‍ വരികയോ കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുകയോ ചെയ്യുന്നതില്‍ അധ്യാപകര്‍ക്ക് യാതൊരു താത്പര്യവും ഇല്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സ്‌കൂളില്‍ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. വൃത്തിഹീനമായ ടാങ്കില്‍ നിറയ്ക്കുന്ന വെള്ളം മൂന്നു ദിവസത്തേക്കാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ കുടിക്കാനും ഉച്ചഭക്ഷണം തയ്യാറാക്കാനുമെല്ലാം ഇതേ വെള്ളമാണ് ഉപയോഗിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു. നേരത്തെ പലവട്ടം സ്‌കൂളിനെതിരെ പ്രതിഷേധം നടന്നിരുന്നെങ്കിലും വിദ്യാഭ്യാസ രംഗത്തെ ഉന്നതര്‍ ഇതൊന്നും അറിഞ്ഞഭാവം നടക്കുന്നില്ല.












Click it and Unblock the Notifications