Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയുടെ മൃതദേഹം അധ്യാപകരുടെ ഹോസ്റ്റലില്‍, കുട്ടി ഹോസ്റ്റലില്‍ എത്തിയ ദൃശ്യങ്ങൾ പുറത്ത്

റാഞ്ചി: ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നും കണ്ടെത്തി. സംഭവത്തിന് പിറകില്‍ ദുരൂഹത. വിനയ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

രാത്രി 1.09 ന് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിന്നും കുട്ടി ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും കണ്ടെടുത്തു. 1.30നാണ് കുട്ടിയുടെ മൃതദേഹം അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നും കണ്ടത്ത്. എന്നാല്‍ കുട്ടി ഹോസ്റ്റലില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

വിദ്യാര്‍ത്ഥിയുടെ മരണം

വിദ്യാര്‍ത്ഥിയുടെ മരണം


ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മരണം സ്‌കൂള്‍ അധികൃതരെയും മാതാപിതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍


രാത്രി 1 മണിയോടെ വിനയ് കുമാര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിന്നും പുറത്ത് കടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും കണ്ടെടുത്തു.

അധ്യാപകരുടെ ഹോസ്റ്റലില്‍ എങ്ങനെ?

അധ്യാപകരുടെ ഹോസ്റ്റലില്‍ എങ്ങനെ?

അര്‍ധരാത്രിയില്‍ കുട്ടി എങ്ങനെയാണ് അധ്യാപകരുടെ ഹോസ്റ്റലില്‍ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.
മൃതദേഹം

മൃതദേഹം


ശരീരത്തില്‍ മുറിവുകളോടെ രക്തത്തില്‍ മുങ്ങി ഹോസ്റ്റലിന്റെ നടുതളത്തിലുള്ള കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ആന്തരിക മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പീഡനങ്ങള്‍ക്ക് ഇരയായോ?

പീഡനങ്ങള്‍ക്ക് ഇരയായോ?

കുട്ടി പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ വിവരങ്ങള്‍ പുറത്ത് വിടൂ.
സംഭവത്തില്‍ ദുരൂഹത

സംഭവത്തില്‍ ദുരൂഹത

80 സിസിടിവി ക്യാമറകളുടെ 16 സെക്യൂരിറ്റി ഗാര്‍ഡുകളും ജോലി ചെയ്യുന്ന ക്യാമ്പസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നതെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+