കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് വയസ്സ് 114!

Google Oneindia Malayalam News

ഭോപ്പാല്‍: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് 114 വയസ്സ്. വിശ്വാസം വരുന്നില്ല അല്ലേ. മധ്യപ്രദേശിലാണ് സംഭവം. നൂറാം വയസ്സില്‍ പഠിക്കാന്‍ വന്നതൊന്നുമല്ല, വയസ്സ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയതാണ്. മധ്യപ്രദേശ് ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്റെ വെബ്‌സൈറ്റിലാണ് 114 വയസ്സുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രത്യക്ഷപ്പെട്ടത്.

മധ്യപ്രദേശിലെ ദാമോ ജില്ലയിലുള്ള പെണ്‍കുട്ടിയാണ് സ്വന്തം വയസ്സ് കണ്ട് ഞെട്ടിപ്പോയത്. 2000 ജൂലൈ 31 ന് ജനിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി സ്‌കൂള്‍ വെബ്‌സൈറ്റിലെത്തിയപ്പോള്‍ ജൂലൈ 31, 1900 എന്നായിപ്പോയി. നയിദുനിയയാണ് രസകരമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

madhya-pradesh

വയസ്സ് തെറ്റിച്ചതില്‍ മാത്രം ഒതുങ്ങിയില്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വികൃതി. ബജേന്ദ്ര സിംഗ് താക്കൂര്‍ എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ പേര്. വെബ്സൈറ്റ് രേഖകളില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് ബജേന്ദ്ര കുമാര്‍ എന്നാണ്. പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റിലാണ് ഈ ഗുരുതരമായ തെറ്റുകളുള്ളത്.

എന്തായാലും കണ്ടുപിടിച്ച തെറ്റുകളെല്ലാം സമയം കളയാതെ തന്നെ പെണ്‍കുട്ടി അധികൃതരെ അറിയിച്ചു. ജനനത്തീയതിയും അച്ഛന്റെ പേരും പോലുള്ള അടിസ്ഥാന വിവരങ്ങളില്‍ ഇത്രയും ഭീകരമായ തെറ്റുകള്‍ വരുത്തുന്ന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പരീക്ഷാഫലങ്ങള്‍ എങ്ങനെ വിശ്വസിക്കാന്‍ പറ്റും എന്നുള്ള ആശങ്കയിലാണ് സ്‌കൂളിലെ കുട്ടികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X