കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റയാന്‍ സ്കൂള്‍ സംഭവം: കുട്ടിയെ കൊലപ്പെടുത്തിയത് പരീക്ഷ നീട്ടിവെയ്ക്കാന്‍!! വെളിപ്പെടുത്തല്‍!

Google Oneindia Malayalam News

ഗുഡ്ഗാവ്: ഏഴ് വയസ്സുകാരന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ പോലീസ് അറസ്റ്റ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെക്കുറിച്ച് പുതിയ വിവരം. പരീക്ഷ മാറ്റിവെയ്ക്കുന്നതിനും രക്ഷിതാക്കളുടെ മീറ്റിംഗ് മാറ്റിവയ്ക്കുന്നതിനും വേണ്ടിയാണ് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പോലീസ് സ്കൂളിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: പൂഴിക്കടകനുമായി സൗദി, അഭ്യൂഹങ്ങള്‍ മാത്രമെന്ന് വാദം!!അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: പൂഴിക്കടകനുമായി സൗദി, അഭ്യൂഹങ്ങള്‍ മാത്രമെന്ന് വാദം!!

അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!

ഏഴ് വയസുകാരനെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളാണ് സ്കൂളിനെതിരെ നടന്നത്. സെപ്തംബര്‍ എട്ടിനാണ് പ്രത്യുമനെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്. സ്കൂളുകളിലെ സുരക്ഷയെച്ചൊല്ലി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശക്തമായ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.

നാള്‍വഴികള്‍

നാള്‍വഴികള്‍

സെപ്തംബര്‍ എട്ടിന് റയാന്‍ പബ്ലിക് സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറുച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സ​ഭവത്തില്‍ സ്കൂള്‍ ബസിലെ കണ്ടര്‍ അശോക് കുമാറിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

 ലൈംഗിക പീഡനം

ലൈംഗിക പീഡനം

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നുവെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ കഴി‍ഞ്ഞിരുന്നില്ല. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട കത്തിയും കണ്ടെടുത്തിട്ടുണ്ട്.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സ്കൂളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മുഖ്യ കുറ്റവാളിയെന്നാണ് സിബിഐ കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ അറശ്റ്റിലായ കണ്ടക്ടറുടെ പങ്ക് എന്താണെന്ന് തെളിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുഡ്ഗാവിലെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.

കുറ്റം ചെയ്തിട്ടില്ല!!!



തന്‍റെ മകനെ സിബിഐ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് രക്ഷിതാക്കളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്ഥ്യുമന്‍ കൊലപാതക കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം.

 സിബിഐ അന്വേഷണം

സിബിഐ അന്വേഷണം


പ്രത്യുമന്‍ സ്കൂളില്‍ വെച്ച് മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹരിയാണ സര്‍ക്കാരാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

 അറസ്റ്റും ചോദ്യം ചെയ്യലും

അറസ്റ്റും ചോദ്യം ചെയ്യലും



സംഭവത്തില്‍ റയാന്‍ സ്കൂള്‍ ശൃംഖലയിലെ പലരെയും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഒടുവിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിടയെ സിബിഐ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

English summary
Initial probe revealed that the class 11 student wanted to postpone the examination and parents-teachers meeting...The weapon of crime was the same one recovered by Gurgaon police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X