ആ വാര്‍ത്ത തെറ്റ്!!16കാരനെ ഗൂഗിള്‍ ജോലിക്കെടുത്തിട്ടില്ല!!
ചണ്ഡീഗണ്ഡ്: ആ വാര്‍ത്ത തെറ്റ്. 16കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തങ്ങള്‍ ജോലിക്കെടുത്തിട്ടില്ലെന്ന് ഗൂഗിള്‍.1.44 കോടി വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ജോലിക്ക് തിരഞ്ഞെടുത്ത രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഹർഷിത് ശർമ്മയെക്കുറിച്ച് കമ്പനി രേഖകളിൽ യാതൊരു വിവരവുമില്ലെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ശരാശരി വിദ്യാര്‍ത്ഥിയായ തനിക്ക് ഗൂഗിളില്‍ ജോലി ലഭിക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് ഹര്‍ഷിത് പറഞ്ഞത്. ഇപ്പോള്‍ തോന്നുന്ന സന്തോഷം എങ്ങനെയാണ് പങ്കു വെയ്‌ക്കേണ്ടത് എന്നു പോലും അറിയില്ല. സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തന്റെ കഠിനാദ്ധാനം ഫലം കണ്ടെന്നും ഹര്‍ഷിത് പറഞ്ഞു. ചണ്ഡീഗണ്ഡിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷിത് ശര്‍മ്മ.

മുന്‍പ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിനിങ്ങിന്റെ ഭാഗമായി നടത്തിയ ഗ്രാഫിക് ഡിസൈനിങ്ങ് മത്സരത്തിലും മികച്ച പ്രകടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഹര്‍ഷിതിന് 7,000 രൂപ സമ്മാനം ലഭിച്ചിരുന്നു. ബോളിവുഡ്,ഹോളിവുഡ് താരങ്ങള്‍ക്കു വേണ്ടി ഹര്‍ഷിത് പോസ്റ്ററുകളും നിര്‍മ്മിക്കാറുണ്ട്.












Click it and Unblock the Notifications