അധ്യാപകന്റെ പീഡനം സഹിക്കാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
സൂറട്ട്: ഫിസിക്‌സ് അധ്യാപകന്റെ പീഡനം സഹിക്കാതെ പ്ലസ് ടു വിദ്യാര്‍ത്ഥി രാകേഷ് ബാബറിയ(18) കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ രാകേഷ് അടുത്തുള്ള അപാര്‍ട്ട്‌മെന്റിന്റെ പന്ത്രണ്ടം നിലയില്‍ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്. സൂറട്ടിലെ സമര്‍പന്‍ സ്‌കൂള്‍ ഫിസിക്‌സ് അധ്യാപകനായ ചന്ദ്രേഷ് മാലിനിയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.

നിരന്തമായി മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതി കുട്ടികളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് യാതൊരു നടപടികളും എടുത്തിട്ടില്ല.
രാകേഷിന്റെ സഹപാഠികളുടെ മൊഴിയിലാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി രാകേഷിനോട് ക്രൂരമായാണ് അധ്യാപകന്‍ പെരുമാറുന്നത് എന്ന് കുട്ടികള്‍ പോലീസില്‍ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റും രാകേഷിന് എത്തിരായ നിലാപാടാണ് എടുത്തത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാലുടന്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications