കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കാല്‍ചിലങ്കകള്‍ ഇനി ചലിക്കില്ല, വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിക്ക് വിട

  • By Siniya
Google Oneindia Malayalam News

അഹമ്മദാബാദ്: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ കാല്‍ചിലങ്കകള്‍ ഇനി ചലിക്കില്ല. ലോകപ്രശസ്തിയാര്‍ജിച്ച ഭാരതീയ ശാസ്ത്രീയ നൃത്ത കലാരൂപത്തെ ലോകത്തിന് മുന്നില്‍ എത്തിച്ച ആ അതുല്യ പ്രതിഭ ലോകത്തോടു വിട പറഞ്ഞു. 97വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഹമ്മദബാദിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ രംഗത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയുടെ അമ്മയുമാണ് ഇവര്‍.

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തെ ലോകത്തിന് മുന്നില്‍ എത്തിച്ച് അവയുടെ മഹത്വത്തെ മനസ്സിലാക്കി കൊടുത്ത പ്രതിഭയാണ് മൃണാളിനി. ലോക പ്രശസ്തിയാര്‍ജിച്ച ദര്‍പ്പണ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

മൃണാളിനി സാരാഭായി

മൃണാളിനി സാരാഭായി

ലോകപ്രശസ്തിയാര്‍ജിച്ച ഭാരതീയ ശാസ്ത്രീയ നൃത്ത കലാരൂപത്തെ ലോകത്തിന് മുന്നില്‍ എത്തിച്ചതിന് മൃണാളിനി സാരാഭായിയുടെ പങ്ക് വലുത് തന്നെയാണ്. ഭരതനാട്യത്തില്‍ മാത്രമല്ല കഥകളിയിലും, കുച്ചിപ്പുടിയും, മോഹിനിയാട്ടവുമെല്ലാം ഈ നര്‍ത്തകി സ്വായത്തമാക്കിയിരുന്നു. അഗാധമായ പാണ്ഡ്യത്യം തന്നെയാണ് ഈ പ്രതിഭയ്ക്കുള്ളത്.

വടക്കത്ത് തറവാടിന്റെ പുത്രി

വടക്കത്ത് തറവാടിന്റെ പുത്രി

ഈ പ്രതിഭയ്ക്ക് മലയാള നാടിനോട് ഏറെ അടുപ്പുമുണ്ടെന്ന് കാര്യത്തില്‍ ഏറെ അഭിമാനിക്കാവുന്നതേയുള്ളു. പാലക്കാട് ജില്ലയിലെ ആനക്കരയിലെ വടക്കത്ത് തറവാട്ടില ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മെയ് 11 ആണ് ഈ നര്‍ത്തകി ജനിച്ചത്.

 ബാല്യകാലം

ബാല്യകാലം

സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു മൃണാളിനി സാരാഭായിയുടെ ബാല്യകാലം. പിന്നീട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. രവീന്ദ്രനാഥ ടോഗോറിന്റെ കീഴില്‍ കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ വിദ്യാഭ്യാസം നേടി. വീണ്ടും അമേരിക്കയില്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ട്‌സ് പഠിച്ചു.

നൃത്തത്തിലേക്ക്

നൃത്തത്തിലേക്ക്

പുറത്തുള്ള പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് നൃത്തത്തിലേക്ക് തിരിയുന്നത്. മീനാക്ഷി സുന്ദരം പിള്ളയുടെ കീഴില്‍ ഭരതനാട്യവും തകഴി കുഞ്ചു കുറുപ്പിന്റെ കീഴില്‍ കഥകളിയും അഭ്യസിച്ചി. ഇതിന് പുറമെ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചു.

മല്ലിക സാരാഭായി

മല്ലിക സാരാഭായി

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയുടെ അമ്മയാണ് അന്തരിച്ച മൃണാളിനി സാരാഭായി. ഇതേസമയം പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ ല്ക്ഷ്മിയുടെ സഹോദരികൂടിയാണിവര്‍.

വിക്രം സാരാഭായിയുടെ ഹൃദയത്തിലേക്ക്

വിക്രം സാരാഭായിയുടെ ഹൃദയത്തിലേക്ക്

വടക്കടത്ത് തറവാട്ടിലെ ഈ യുവനര്‍ത്തികി സ്ഥാനം പിടിച്ചിരിക്കുന്നത് ഇന്ത്യയുടെ ആണവ ശാസ്ത്രഞ്ന്‍ വിക്രം സാരാഭായിയുടെ ഹൃദയത്തിലാണ്. ബാംഗ്ലൂരില്‍ വച്ചാണ് മൃണാളിനിയുടെ നൃത്തം വിക്രം സാരാഭായി കാണാനിടയായി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.

ദര്‍പ്പണ

ദര്‍പ്പണ

വിക്രം സാരാഭായി വിവാഹം ചെയ്തതോടെ വടക്കത്ത് മൃണാളിനി മൃണാളിനി സാരാഭായിയായി മാറി. ആണവ ശാസ്തരഞ്ജന്റെ ജന്മനാടായ അഹമ്മദാബാദില്‍ സ്ഥിരതാമസവുമാക്കി. അവിടെ ദര്‍പ്പണ എന്ന പേരില്‍ നൃത്ത വിദ്യാലയം ആരംഭിച്ചു. പില്‍ക്കാലത്ത് ഭാരതീയ നൃത്തത്തിന്റെ സുഗന്ധം പരത്തി നിത്യ സ്മാരകമായി നിലകൊള്ളുന്നു

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

പദ്മശ്രീ(1965) പദ്മഭൂഷണ്‍(1992) എന്നി പുരസ്‌കാരങ്ങള്‍ ല്‍കി രാജ്യം ആദരിച്ചു. യുകെയിലെ നോര്‍വിച്ച് സര്‍വകലാശാലയുടെ ഡി.ലിറ്റ്, ഫ്രഞ്ച് ആര്‍ക്കൈ വ്‌സ് ഇന്റര്‍നാഷണലൈസ് ദെ ലാ ഡാന്‍സെ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംഗീത നാടകഅക്കാദമി ഫെലോഷിപ്പ്, മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഗോള്‍ഡ് മെഡല്‍ തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

English summary
Classical dancer Mrinalini Sarabhai passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X