വിശ്വഭാരതിയില്‍ വിദ്യാര്‍ഥിനിയുടെ അശ്ലീല എംഎംഎസ് പകര്‍ത്തി
കൊല്‍ക്കത്ത: സഹപാഠികള്‍ പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളില്‍ പകര്‍ത്തിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി വിശ്വഭാരതിയിലെ പഠനം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമേ അധ്യാപകരുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥിനിയും അച്ഛനും ആരോപിച്ചു. വിശ്വഭാരതിയിലെ കലാഭവന്‍ വിദ്യാര്‍ഥിനിയെ അതേ ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്.
വിശ്വഭാരതിയില്‍ ഞങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവും തോന്നുന്നില്ല. പീഡനത്തിന് ഇരയായതിലുള്ള ഒരു സഹതാപവും ഞങ്ങളോട് ആരും കാണിച്ചില്ല. എന്ന് മാത്രമല്ല അന്വേഷണം എന്ന പേരില്‍ വിശ്വഭാരതി അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്. മകളെ പീഡിപ്പിച്ച ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ അവര്‍ എന്റെ മകളെയാണ് ചോദ്യം ചെയ്തത് - പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.

രബീന്ദ്ര നാഥ ടാഗോറിനോട് ഞങ്ങള്‍ക്ക് വലിയ ആദരവുണ്ട്. വിശ്വഭാരതിയെ ഒരു ആരാധനാലയം പോലെയാണ് ഞങ്ങള്‍ കാണുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ച കാര്യം ഓര്‍ക്കാന്‍ പോലും പറ്റുന്നതല്ല. ഞങ്ങള്‍ വിശ്വഭാരതി വിടുകയാണ്. ഇനി ഇങ്ങോട്ട് തിരിച്ചുവരില്ല. പോലീസില്‍ പരാതിപ്പെടാനും ഞങ്ങള്‍ക്ക് പറ്റിയില്ല - പഠനം നിര്‍ത്തി തിരിച്ചുപോകവേ പെണ്‍കുട്ടിയും അച്ഛനും പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ഥിനി വിശ്വഭാരതി വിട്ടു എന്ന വാര്‍ത്തകള്‍ വൈസ് ചാന്‍സലര്‍ നിഷേധിച്ചു. വിശ്വഭാരതിയിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സഹപാഠിയെ പീഡിപ്പിക്കുകയും അശ്ലീല എം എം എസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യുകയാണ് എന്നുമാണ് പരാതി. എന്നാല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരാതി മൂടിവെക്കാനാണ് ശ്രമിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications