കര, നാവികസേനകളുടെ തലപ്പത്ത് സഹപാഠികൾ; ഇത് ചരിത്രത്തിലാദ്യം
ഇന്ത്യൻ സൈനിക ചരിത്രത്തിലാദ്യമായി സഹപാഠികൾ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും തലപ്പത്ത് . നാവികസേന മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയും കരസേനാമേധാവിയായി ഞായറാഴ്ച സ്ഥാനമേറ്റ ഉപേന്ദ്ര ദ്വിവേദിയും ഒരുമിച്ച് പഠിച്ചവരാണ്. 1970കളിൽ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിലാണ് ഇവർ ഒന്നിച്ചുണ്ടായിരുന്നത്.
അഞ്ചാം ക്ലാസിലായിരുന്നു ഇവർ ഒരുമിച്ച് പഠിച്ചത്. 'ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി നാവികസേനാ മേധാവി/gx കരസേനാ മേധാവികളും ഒരേ സ്കൂളിൽ നിന്നുള്ളവരാണ്. സൈന്യത്തിന് നേതൃത്വം നൽകുന്ന രണ്ട് പ്രഗത്ഭരായ വിദ്യാർഥികളെ വളർത്തിയെടുക്കാനുള്ള അപൂർവ ബഹുമതി മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്കൂളിന് ലഭിച്ചു',പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വക്താവ് എ ഭരത് ഭൂഷൺ ബാബു എക്സിൽ കുറിച്ചു.

കഴിഞ്ഞ മെയ് ഒന്നിനാണ് നാവികസേനയുടെ അഡ്മിറൽ ജനറൽ സ്ഥാനത്ത് ദിനേശ് ത്രിപാഠി നിയമിതനായത്. ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഉപമേധാവിയായിരുന്നു. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് കരസേന മേധാവിയായി ത്രിപാദി ചുമതലയേറ്റത്. . കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ് അദ്ദേഹം.
സേനയുടെ നവീകരണത്തിനായി അത്യാധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. സൈനിക് സ്കൂൾ പഠനത്തിന് ശേഷം 1981 ജനുവരിയിലാണ് ദ്വിവേദി നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നത്. 1984 ഡിസംബറിൽ ജമ്മു കശ്മീർ റൈഫിൾസിൻ്റെ 18-ാം ബറ്റാലിയനിൽ നിയമിതനായി.അദ്ദേഹം ദീർഘകാലമായി ജമ്മുകാശ്മീരിലെ വടക്കൻ ആർമി കമാന്ററായിരുന്നു. കശ്മീർ താഴ്‌വരയിലും രാജസ്ഥാനിലെ മരുഭൂമികളിലും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം തൻ്റെ ബറ്റാലിയനെ നയിച്ചു. അസം റൈഫിൾസ് ഇൻസ്പെക്ടറൽ ജനറൽ, അസം റൈഫിൾസിൻ്റെ സെക്ടർ കമാൻഡർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സുസ്ഥിര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. സേവനമികവ് കണക്കിലെടുത്ത് പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചു.












Click it and Unblock the Notifications