കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗുജറാത്ത് കലാപം വീണ്ടും കുത്തിപ്പൊക്കുന്നു

  • By Aswathi
Google Oneindia Malayalam News

ദില്ലി: വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടടുക്കുമ്പോള്‍ നരേന്ദ്രമോദിയെ പഴിക്കാന്‍ ഗുജറാത്ത കലാപം കുത്തിയിളക്കുന്നു. 2012ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് ക്ലീന്‍ ചീറ്റ് കൊടുത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അതൃപ്തി. കലാപത്തില്‍ മോദിയ്ക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്നും കലാപം തടയുന്നതില്‍ മോദിയ്ക്ക് വീഴ്ച പറ്റിയെന്നും രാഹുല്‍ ആരോപിച്ചു.

വരാണസിയില്‍ മോദി തന്നെ മത്സരിക്കും എന്ന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ ആരോപണം. വിചാരണ കോടതിയിടെ ഉത്തരവില്‍ മാത്രം മോദിയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

Rahul Gandhi

കാലപം തടയുന്നതില്‍ മോദി സര്‍ക്കാറിന് വീഴ്ച പറ്റിയെന്നത് ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. പ്രത്യേക അന്വേഷണ സംഘം കോടതയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് കുറ്റമറ്റതല്ല. ഇത് മേല്‍ക്കോടതിയും പരിശോധിച്ചിട്ടില്ല- രാഹുല്‍ ആരോപിച്ചു.

സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പക്ഷെ അധികതാരത്തിലെത്താന്‍ പാര്‍ട്ടിര്‍ക്ക് ബുദ്ധമുട്ടേണ്ടിവരുമെന്ന നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ചില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് വേണമെന്നും ഇതിനായി ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.

അതേ സമയം, മറ്റൊരു അജണ്ടയും മുന്നോട്ട് വയിക്കാനില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധി വീണ്ടും ഗുജറാത്ത് കലാപം കുത്തിപൊക്കുന്നതെന്ന് ബി ജെ പി വക്താവ് മീനാക്ഷി ലേഖി പ്രതികരിച്ചു.

English summary
Hitting out at Modi, Rahul Gandhi on Sunday demanded 'legal accountability' for the 'clear and inexcusable failure' of governance during the 2002 Gujarat riots and dismissed talk of clean chit to him as 'politically expedient' but 'far too premature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X