• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് അടുത്ത വമ്പൻ പദ്ധതിയുമായി മോദി സർക്കാർ; 2024 ന് മുമ്പ് പൂർത്തിയാക്കും

  • By Desk

ദില്ലി: 2024 ഓടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധമായ പൈപ്പ് വെള്ളം എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് ആളുകള്‍ക്ക് ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന ഘട്ടത്തിലാണ് അതിവേഗം ഇത്തരമൊരു പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം കൂടുതലാണ്. മാത്രമല്ല ഇത്തവണ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 2018ലെ മണ്‍സൂണ്‍ സീസണില്‍ ശരാശരിയിലും താഴെയാണ് മഴ ലഭിച്ചത്. ഈ സ്ഥിതി വളരെ മോശമാണ്.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

രണ്ടാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത നരേന്ദ്രമോദി കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിവിധ ജലമന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നിരുന്നു. മലിനമായ പുഴകള്‍ ശുദ്ധീകരിക്കുന്നതുള്‍പ്പെടെ കുടിവെള്ള പ്രതിസന്ധി മറികടക്കാന്‍ നിരവധി പദ്ധതികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയായി.

ശുദ്ധജലം

ശുദ്ധജലം

ശുദ്ധജല ദൗര്‍ലഭ്യം മൂലം പ്രതിവര്‍ഷം 200,000 ഇന്ത്യക്കാരാണ് മരിക്കുന്നത്. 600 ദശലക്ഷം ആളുകള്‍ കടുത്ത ജലസമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (നീതി) ആയോഗ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍.

പൊതുജന പങ്കാളിത്തത്തോടെ

പൊതുജന പങ്കാളിത്തത്തോടെ

ജലപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുകയും ഉചിതമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിൽ മോദി പറഞ്ഞു. ജലസംരക്ഷണത്തിനും ജലസേചനത്തിനും പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ശ്രമം ആവശ്യമാണ്. അപര്യാപ്തമായ ജലസംരക്ഷണ ശ്രമങ്ങളുടെ ബുദ്ധിമുട്ട് ഏററവും കൂടുതല്‍ നേരിടുന്നത് ദരിദ്രരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 ജലലഭ്യത കുറയും

ജലലഭ്യത കുറയും

2030 ഓടെ ഇന്ത്യയുടെ ജല ആവശ്യം ഇരട്ടി ആയിരിക്കുമെന്നും മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ നിന്ന് 6 ശതമാനം കിഴിവ് ഉണ്ടാകുമെന്നും നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇതിനകം വ്യാവസായിക ഉല്‍പാദനത്തിലും ഉല്‍പാദന വളര്‍ച്ചയിലും മാന്ദ്യത്തിലാണ്. കാറും ഇരുചക്ര വാഹന വില്‍പനയും മന്ദഗതിയിലാണ്. യാത്രക്കായി വിമാനത്തെ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഇതോടെ ഇന്ധനത്തിന്റെ ആവശ്യകതയും കുറഞ്ഞു.

സമ്പദ് വ്യവസ്ഥ ശക്തമാകാൻ

സമ്പദ് വ്യവസ്ഥ ശക്തമാകാൻ

അതിനാല്‍ തന്നെ 2024 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യം വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ 5.8 ശതമാനം വികസിച്ചു. 17 പാദങ്ങളിലെ ഏറ്റവും വേഗത കുറഞ്ഞ വളര്‍ച്ചയാണ് ഇത്. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ചൈനയുടെ വളര്‍ച്ചയ്ക്ക് പിന്നിലെത്തുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ ഉല്‍പാദനവും മാര്‍ച്ച് പാദത്തില്‍ 0.1 ശതമാനം ഇടിഞ്ഞു.

കാർഷിക രംഗത്തിനായി

കാർഷിക രംഗത്തിനായി

കാര്‍ഷിക പരിഷ്‌കരണത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് മോദി ശനിയാഴ്ച പ്രഖ്യാപിച്ചു. വിശാലമായ കൃഷിസ്ഥലങ്ങളിലെ ജലസേചനത്തിനായി ഇന്ത്യ മഴക്കാലത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ വരള്‍ച്ചയെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഭൂഗര്‍ഭജല നിരപ്പ് കിണറുകളില്‍ 54 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

 ജലക്ഷാമത്തിലേത്ത്

ജലക്ഷാമത്തിലേത്ത്

21 പ്രധാന നഗരങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഭൂഗര്‍ഭജലം തീര്‍ന്നുപോകുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. നദിയിലും അരുവികളിലും ചെക്ക് ഡാമുകളും കായലുകളും നിര്‍മ്മിക്കാനും ജലപ്രതിസന്ധി പരിഹരിക്കുന്നതിനായി ജലസംഭരണികള്‍ പണിയാനും കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മോദി കഴിഞ്ഞയാഴ്ച ഗ്രാമത്തലവന്മാര്‍ക്ക് ഒരു കത്ത് എഴുതിയിരുന്നു.

English summary
Clean water will be made available in all rural homes before 2024, says PM Modi in NITI ayog meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more