കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയെയും കൊണ്ട് റോഡില്‍ നടക്കാന്‍ ഇറങ്ങുന്നത് കൊള്ളാം, മലവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴയടക്കണം

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: നഗരങ്ങളില്‍ പലയിടത്തും കാണുന്ന കാഴ്ചയാണ് വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ റോഡരികില്‍ കൊണ്ടു വന്ന് മലവിസര്‍ജനം നടത്തിക്കുന്നത്. എന്നാല്‍ ഇതിന് തടയിടുകയാണ് മുംബൈ മുന്‍സിപാലിറ്റി കോര്‍പറേഷന്‍.

മറൈന്‍ ഡ്രൈവിന്റെ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. വളര്‍ത്തു പട്ടികളെ മറൈന്‍ ഡ്രൈവ് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ മലര്‍വിസര്‍ജനത്തിനായി കൊണ്ടു പോകുന്നവര്‍ 500 രൂപ പിഴയടക്കേണ്ടി വരും.

-your-dogs-poop-

മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് 3.5 കിലോമീറ്റര്‍ ഭാഗത്തേക്കാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും ഈ മേഖലകള്‍ നിരീക്ഷണത്തിലായിരിക്കും എന്ന് ബിഎംസി അറിയിച്ചു. ഈ ഭാഗത്തുള്ള വീട്ടുകാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പട്ടികള്‍ റോഡില്‍ മലവിസര്‍ജനം നടത്തുകയാണെങ്കില്‍ ഉടമസ്ഥന്‍ ഇത് വൃത്തിയാക്കുകയും വേണം.

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്. മറൈന്‍ ഡ്രൈവില്‍ നടക്കാന്‍ വരുന്നവരുടെ പരാതി മുന്‍ നിര്‍ത്തിയാണ് നടപടി. ഭൂരിഭാഗം പേരും പുതിയ രീതിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.

English summary
The Brihanmumbai Municipal Corporation (BMC) has warned the people residing near Marine Drive to clean the excrement of their pets from the promenade or pay a fine of Rs. 500.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X