കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!

Google Oneindia Malayalam News

Recommended Video

cmsvideo
നിർമ്മല സീതാരാമൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെതിരെ രൂക്ഷ വിമര്ഡശനവുമായി എഐസിസി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എച്ച്എ എല്ലുമായി ബന്ധപ്പെട്ട് നിർമ്മല സീതാരാമൻ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്‍.ഡി.എ സര്‍ക്കാര്‍ വന്ന ശേഷം ഹിന്ദുസ്ഥാന്‍ എയറനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടിയുടെ ഓര്‍ഡറുകള്‍ നല്‍കിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.

<strong>വീണ്ടും സുരേന്ദ്രൻ! ഫേസ്ബുക്കിൽ 'കുമ്മോജി' ബഹളം... കമന്റുകളിൽ റെക്കോർഡ്; വെളുക്കാൻ തേച്ചത് പാണ്ടായി!</strong>വീണ്ടും സുരേന്ദ്രൻ! ഫേസ്ബുക്കിൽ 'കുമ്മോജി' ബഹളം... കമന്റുകളിൽ റെക്കോർഡ്; വെളുക്കാൻ തേച്ചത് പാണ്ടായി!

എന്നാൽ ഇത് പച്ചക്കള്ളമാണെന്നാണ് രാഹുൽ ആരോപിക്കുന്നത്. ലോക്സഭയില്‍ കള്ളം പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു രൂപയുടെ പോലും ഓര്‍ഡറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എച്ച്എഎല്‍ അധികൃതരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Rahul Gandhi and Nirmala Sitaraman

കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത്രയും വലിയ തുകയുടെ ഓര്‍ഡറുകള്‍ സംബന്ധിച്ച വാര്‍ത്ത ഓഹരി ഉടമകള്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും എച്ച്എഎ പറയുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. മന്ത്രിയുടെ അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ അത് തെളിയിക്കാനാവശ്യമായ രേഖകള്‍ ലോക്സഭയില്‍ വെക്കണം. അതിന് കഴിയില്ലെങ്കില്‍ മന്ത്രി രാജിവെക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതേസമയം റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരുത്തിയ മാറ്റങ്ങള്‍ പ്രതിരോധ മന്ത്രാലയം അറിഞ്ഞിരുന്നോ എന്ന തന്‍റെ ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. നിര്‍മ്മല സീതാരാമന്‍ പ്രതിരോധമന്ത്രിയല്ല, നരേന്ദ്ര മോദിയുടെ വക്താവ് മാത്രമാണെന്ന വിമർശനവും രാഹുൽ നേരത്തെ ആരോപിച്ചിരുന്നു.

വിഷയത്തില്‍ പതിനഞ്ച് മിനിറ്റ് സംവാദം നടത്താന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുല്‍ ചോദിച്ചിരുന്നു. അനില്‍ അംബാനിക്ക് വേണ്ടി, ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലേക്ക് കേന്ദ്രം എച്ച്.എ.എല്ലിനെ തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എച്ച്.എ.എല്ലിന് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് നിർമ്മല സീതാരാമനെതിരെ കോൺഗ്രസ് അവകാശ ലംഘന നോട്ടീസ് നൽകി.

English summary
"Clear Lie": Rahul Gandhi's All-Out Attack On Nirmala Sitharaman Over HAL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X