കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക രംഗത്ത് ഉണർവിന്റെ അടയാളങ്ങളെന്ന് നിർമല സീതാരാമൻ, കൂടുതൽ ബാങ്ക് വായ്പകൾ

Google Oneindia Malayalam News

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുന്ന സാഹചര്യത്തില്‍ സാമ്പത്തിക രംഗത്തെ ഉണര്‍വിലേക്ക് നയിക്കാനുളള പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വ്യവസായ ഉത്പാദന രംഗത്തും സ്ഥിര നിക്ഷേപത്തിലും പുത്തന്‍ ഉണര്‍വിന്റെ വ്യക്തമായ അടയാളങ്ങളാണ് നിലവില്‍ രാജ്യത്ത് കാണുന്നതെന്ന് ധനമന്ത്രി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്.

സാമ്പത്തിക വളര്‍ച്ചയില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും വര്‍ധനവുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുമേഖല ബാങ്ക് ഉടമകളുടെ യോഗം സെപ്റ്റംബര്‍ 19ന് കേന്ദ്രം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

fm

2019 ഏപ്രില്‍-ജൂണോടെ ഇന്ത്യയുടെ ജിഡിപി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വാഹന വിപണി മുതല്‍ അടി വസ്ത്ര വിപണി ഉള്‍പ്പെടെ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണ് എന്നാണ്.

എന്നാല്‍ രാജ്യത്തെ സാമ്പത്തിക മേഖലയിലെ വളര്‍ച്ച മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നിക്ഷേപ നിരക്കില്‍ വര്‍ധനവുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍പ്പിട മേഖലയിലും സര്‍ക്കാര്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English summary
'Clear signs of revival in industrial production', Claims Finance Minister Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X