സല്‍മാന്‍ ഖാന് മതവിലക്ക് ?
മുംബൈ: സല്‍മാന്‍ഖാനെതിരെ ഫത്വ ഏര്‍പ്പെടുത്താന്‍ മുസ്ലീം മതപണ്ഡിതരുടെ നീക്കം. നരേന്ദ്രമോഡിയെ പിന്തുണച്ച സല്‍മാന്റെ പ്രസ്താവനയാണ് മത പണ്ഡിനതരെ ചൊടിപ്പിച്ചത്. സല്‍മാന്‍ഖാന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിയ്ക്കാനും മുസ്ലീം സമൂഹം നടത്തുന്ന ചടങ്ങുകളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും സല്‍മാന്‍ഖാനെ ഒഴിവാക്കാനുമാണ് ആഹ്വാനം.
അഹമ്മദാബാദില്‍ നടന്ന പട്ടം പറത്തല്‍ ഫെസ്റ്റില്‍ മോഡിയ്‌ക്കൊപ്പം വേദി പങ്കിടുകയും മോഡിനയെ മഹാനെന്ന് വിശേഷിപ്പിയ്ക്കുയും ചെയ്ത സല്‍മാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് തൊട്ടു പിന്നാലെ 2002 ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തിയ സല്‍മാന്റെ എല്ലാ ചിത്രങ്ങളുെ ബഹിഷ്‌ക്കരിയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ഉലെമ കൗണ്‍സില്‍ അംഗം മൗലാന ഇജാസ് കാശ്മീരി പറഞ്ഞു. കലാപത്തിന്റെ ദുരിതങ്ങള്‍ പേറുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മോഡി എന്താണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.സല്‍മാനെതിരെ മതപണ്ഡിതരും കൂടി തിരിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് പുതിയ മുഖം കൈവരികയാണ്.












Click it and Unblock the Notifications