വീണ്ടും സെല്‍ഫി ഭ്രമം; അച്ഛനും മകനും കനാലില്‍ മുങ്ങി മരിച്ചു
ബലാഘട്ട്: സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെ സെല്‍ഫി ഭ്രമം അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കി. മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയിലെ അമോലി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സഞ്ജയ് ദുബെ(42), മകന്‍ അഭി ദുബെ(10) എന്നിവരാണ് ഇവരുടെ വീടിനു മുന്നിലെ കനാലില്‍ വീണു മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെയാണ്. അഭി ദുബെയും സഹോദരന്‍ അമന്‍ ദുബെ(13)യും വീടിനു മുന്നില്‍ കനാലിന്റെ കരയിലിരുന്ന സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാലന്‍സ് തെറ്റി അഭി ആണ് ആദ്യം കനാലില്‍ വീണത്. അഭിയെ രക്ഷിക്കാനായി ഉടന്‍ അമന്‍ കനാലിലേക്കു ചാടി.

മക്കള്‍ കനാലില്‍ വീണതറിഞ്ഞ് ഓടിയെത്തിയ സഞ്ജയ് ദുബൈയും പിറകെ ചാടുകയായിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൂവരും അകലേക്ക് ഒഴുകി. കുട്ടികള്‍ കനാലില്‍ ഒഴുകുന്നതുകണ്ട സമീപത്തെ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യന്‍ ദെഹര്‍വാള്‍ കനാലില്‍ ചാടി അമനെ കരയ്‌ക്കെത്തിച്ചെങ്കിലും മറ്റു രണ്ടുപേരും മുങ്ങിമരിച്ചു. ഇവരുടെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു.
ആര്യന്‍ ആണ് നാട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കുട്ടികള്‍ കനാലിന്റെ അരികില്‍ ഇരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ നാഥു സിങ് രന്ധ വ്യക്തമാക്കി.












Click it and Unblock the Notifications