കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥാ വ്യതിയാനം ക്ഷീര വ്യവസായത്തെയും ബാധിച്ചു; പാല്‍ വിലയില്‍ വര്‍ധന

  • By S Swetha
Google Oneindia Malayalam News

ദില്ലി: കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കന്നുകാലികളുടെ കാലിത്തീറ്റ വില ഉയര്‍ന്നതോടെ പാല്‍ വില വര്‍ധിപ്പിച്ച് ക്ഷീര വ്യവസായ മേഖല. ഡിസംബര്‍ 14 ന് ഇന്ത്യയിലെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡായ അമുല്‍ ലിറ്ററിന് രണ്ടു രൂപയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ അമുലിന്റെ ഏറ്റവും വലിയ എതിരാളിയായ മദര്‍ ഡയറി ലിറ്ററിന് മൂന്ന് രൂപ വരെ നിരക്ക് വര്‍ദ്ധിപ്പിച്ചു.

നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍, വാദം കേള്‍ക്കുന്നത് മൂന്നംഗ ബെഞ്ച്നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍, വാദം കേള്‍ക്കുന്നത് മൂന്നംഗ ബെഞ്ച്

സംഭരണച്ചെലവിലെ വര്‍ധനയാണ് പാല്‍ വില കൂട്ടാന്‍ കാരണമെന്ന് കമ്പനികള്‍ പറയുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവിലെ കനത്ത മഴയെത്തുടര്‍ന്ന് കാലിത്തീറ്റ വില വര്‍ധിച്ചതാണ് പാല്‍ വില കൂട്ടാനുള്ള പെട്ടെന്നുള്ള കാരണമെന്ന് ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 മണ്‍സൂണിന്റെ പ്രത്യാഘാതം

മണ്‍സൂണിന്റെ പ്രത്യാഘാതം

ക്ഷീരമേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വില വ്യതിയാനം മണ്‍സൂണിന്റെ പ്രത്യാഘാതമാണ്. ഇത് കാരണം 'ഫ്‌ലഷ് മില്‍ക്ക് സീസണ്‍' ആരംഭിക്കുന്നത് വൈകി. മാത്രമല്ല പാല്‍ വിലയിലെ വര്‍ധന ഇന്ത്യയുടെ ഭക്ഷ്യവിലക്കയറ്റത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബര്‍ മാസമാകുമ്പോഴേക്കും വിലക്കയറ്റം മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന സവാള പോലും കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2019 നവംബറില്‍ 5.54 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബറില്‍ ഇത് 4.62 ശതമാനമായിരുന്നു. ചില്ലറ ഭക്ഷ്യവിലക്കയറ്റം നവംബറില്‍ 10 ശതമാനം ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 7.89 ശതമാനം വര്‍ധനവാണ് ഇത്.

 ഉല്‍പ്പാനദത്തില്‍ കുറവ്

ഉല്‍പ്പാനദത്തില്‍ കുറവ്


ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദകരാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഉല്‍പാദനത്തില്‍ വലിയ തോതിലുള്ള കുതിച്ചു ചാട്ടമാണ് ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും 6% വര്‍ദ്ധനവുണ്ടായതായി കാണാം. 2016-17ല്‍ 165.4 ദശലക്ഷം ടണ്ണായിരുന്നു ഉത്പാദനം. 2017-18 ല്‍ ഇത് 176.35 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് 6.5% വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാല്‍ വില കുറയുന്നതിനാല്‍ കന്നുകാലി കര്‍ഷര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ ലിറ്റര്‍ കണക്കിന് പാല്‍ തെരുവുകളിലേക്ക് ഒഴിച്ചു കളഞ്ഞു.

 പ്രതിസന്ധി ക്ഷീരവ്യവയാസത്തില്‍

പ്രതിസന്ധി ക്ഷീരവ്യവയാസത്തില്‍

ലാഭകരമായ ക്ഷീരവ്യവസായ മേഖല പോലും ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. കന്നുകാലി തീറ്റയുടെ വില വര്‍ധനവും പാല്‍ കയറ്റുമതി കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മറ്റ് പല ആഭ്യന്തര ചരക്കുകളുടെയും അതേ വിധിയാണ് ക്ഷീര കര്‍ഷകരും നേരിടുന്നത്. പാല്‍ സംഭരണ വില കഴിഞ്ഞ വര്‍ഷം 20 മുതല്‍ 25 ശതമാനം വരെ കുറഞ്ഞതാതയി ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ അംഗം എസ്. ദാല്‍ജിത് സിംഗ് അഭിപ്രായപ്പെട്ടു.

 പാല്‍പ്പൊടിക്ക് പ്രതിസന്ധി

പാല്‍പ്പൊടിക്ക് പ്രതിസന്ധി


ദ്രാവക രൂപത്തിലുള്ള പാലിനേക്കാള്‍ പ്രതിസന്ധി നേരിടുന്നത് പാല്‍പ്പൊടി വിഭാഗത്തിലാണ്. പാലിനേക്കാള്‍ പാല്‍പ്പൊടിയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനം. അതേസമയം ദ്രാവക പാല്‍ ഭൂരിഭാഗവും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗോള പാല്‍പ്പൊടിയുടെ വിലയിലുണ്ടായ ഇടിവ് ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു. ഇതിന്റെ ഫലമായി 200,000 ടണ്‍ പാല്‍പ്പൊടി കെട്ടിക്കിടക്കുകയാണെന്ന് ഹട്‌സണ്‍ അഗ്രോ പ്രൊഡക്റ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍ ജി ചന്ദ്രമോഗന്‍ പറഞ്ഞു.

English summary
Climate change affected milk industry, prices are now up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X