കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വാഴ കൃഷിക്ക് ഭീഷണിയായി കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വാഴയുടെ വിളവെടുപ്പില്‍ കുറവുണ്ടാക്കുമെന്ന് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്റന്‍ഷന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിലനിന്നിരുന്ന ചൂടുള്ള കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമായിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഇപ്പോള്‍ സ്ഥിതി മാറി. പഴത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവും ഉല്‍പാദകനുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വാര്‍ത്തയാണ് ഇത്.

യഥാര്‍ത്ഥ ഇന്ത്യക്കാരെ മന:പ്പൂര്‍വം ഒഴിവാക്കി.... എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ക്കെതിരെ കേസ്യഥാര്‍ത്ഥ ഇന്ത്യക്കാരെ മന:പ്പൂര്‍വം ഒഴിവാക്കി.... എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ക്കെതിരെ കേസ്

നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണല്‍ കഴിഞ്ഞ ആഴ്ചയാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാഴപ്പഴ ഉല്‍പാദനത്തിന്റെ 86 ശതമാനം വരുന്ന 27 രാജ്യങ്ങളിലെ വാഴയുടെ വിളവ് കണക്കിലെടുത്താണ് ഗവേഷകരായ വരുണ്‍ വര്‍മ്മയും ഡാനിയല്‍ ബെബറും പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ 1960 കളുടെ ആരംഭത്തില്‍ താപനില ഉയരാന്‍ തുടങ്ങിയപ്പോള്‍ വാഴപ്പഴത്തിന്റെ ഉല്പാദനത്തില്‍ മികച്ച് നേട്ടമുണ്ടായി. എന്നിരുന്നാലും, താപനില ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ചില രാജ്യങ്ങളില്‍ വാഴയുടെ വിളവ് ഗണ്യമായി കുറയുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു.

വാഴപ്പഴത്തിന്റെ ഉൽപ്പാദനത്തിൽ കുറവ്

വാഴപ്പഴത്തിന്റെ ഉൽപ്പാദനത്തിൽ കുറവ്

ഇന്ത്യയിലും ബ്രസീലിലും (വാഴപ്പഴത്തിന്റെ നാലാമത്തെ വലിയ ഉല്‍പാദനം), വിള ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ പഠനത്തിന്റെ ഭാഗമായിരുന്ന 27 രാജ്യങ്ങളില്‍ ആഫ്രിക്കയിലെ 10 രാജ്യങ്ങളും ഇക്വഡോറും (വാഴപ്പഴത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരന്‍) ഹോണ്ടുറാസും വരും വര്‍ഷങ്ങളില്‍ വിളവില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അവിടങ്ങളില്‍ ഇപ്പോഴും വാഴകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഈ രാജ്യങ്ങളില്‍, വാഴപ്പഴം കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ താപനില പരമാവധി കടക്കാത്തതിനാല്‍ വിളവ് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ രാജ്യങ്ങളുടെ വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവുണ്ടായിട്ടും, ആഗോള വിളവ് നേട്ടം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ 10 വിളകളിൽ ഒന്ന്

ലോകത്തിലെ 10 വിളകളിൽ ഒന്ന്

കൃഷിയുടെയും മൊത്തം വിളവിന്റെയും വിസ്തീര്‍ണ്ണം അനുസരിച്ച് ലോകത്തിലെ മികച്ച 10 വിളകളില്‍ ഒന്നാണ് വാഴപ്പഴം. എന്നിരുന്നാലും, ഗവേഷകര്‍ പറയുന്നതനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വാഴപ്പഴം ഉല്പാദനത്തെ കുറിച്ചുള്ള പഠനങ്ങള്‍ വളരെ കുറവാണ്. കാരണം മിക്ക പഠനങ്ങളും ഭക്ഷ്യസുരക്ഷയില്‍ ഉറപ്പു വരുത്തുന്നതിന് വേണ്ടി മാത്രമായതിനാല്‍ ഗോതമ്പ്, അരി തുടങ്ങിയ ധാന്യങ്ങളുടെ ഉല്പാദനത്തില്‍ മാത്രമാണ് ശ്രദ്ധ. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കലോറിയുടെ വലിയൊരു ഭാഗം ഉണ്ടാക്കാന്‍ കഴിയുമെങ്കിലും വാഴപ്പഴത്തെ സാധാരണ ഒരു പഴമായി മാത്രമാണ് ഇപ്പോഴും കണക്കാക്കുന്നത്.

ഇന്ത്യ മുന്നിൽ

ഇന്ത്യ മുന്നിൽ

ലോകത്ത് ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ്. 2016 ല്‍ 29.18 ദശലക്ഷം ടണ്‍ ആണ് ഇന്ത്യയുടെ ഉത്പാദനം. പട്ടികയിലെ രണ്ടാമത്തെ രാജ്യമായ ചൈന (13.31 ദശലക്ഷം ടണ്‍) യേക്കാള്‍ ഇരട്ടി ഉത്പാദനം ഇന്ത്യയിലുണ്ട്. ഉത്പാദനത്തിന്റെ സിംഹഭാഗവും പ്രാദേശികമായി ഉപഭോഗം ചെയ്യുമ്പോള്‍, 2018 ല്‍ മാത്രം ഇന്ത്യയുടെ വാഴ കയറ്റുമതി 348.8 കോടി രൂപ നേടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിളവില്‍ വലിയ വര്‍ധനവുണ്ടായപ്പോള്‍, വരുന്ന ദശകത്തില്‍ ഇതിന് തിരിച്ചടി പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും, ആഘാതം ലഘൂകരിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിശകലനങ്ങള്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നഷ്ടങ്ങളെ ലഘൂകരിക്കും. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ഭാവിയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമായി വരും.

 വെല്ലുിളികൾ എന്ത്?

വെല്ലുിളികൾ എന്ത്?

വാഴകൃഷി പലപ്പോഴും നിരവധി വെല്ലുിളികൾ നേരിടുന്നുണ്ട്. പക്ഷേ സെലക്ടീവ് ബ്രീഡിംഗും ജനിതക സാങ്കേതികവിദ്യയും ഫലപ്രദമായ ഒരു പരിഹാരം നല്‍കും. എന്നിരുന്നാലും, ഉയര്‍ന്ന താപനില വാഴപ്പഴകൃഷി നേരിടുന്ന വെല്ലുവിളിയാണ്. ഇന്ത്യന്‍ വാഴ കൃഷിക്കാര്‍ ഇതിനെ ഒരു നാണ്യവിളയായാണ് കണക്കാക്കുന്നത്. മാത്രമല്ല വിളവ് കുറയുന്നത് പോലും ഗണ്യമായ പണനഷ്ടത്തിന് ഇടയാക്കും. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ വഷളാക്കും. 2050 ആകുമ്പോഴേക്കും ലോകത്ത് ആഗോള വാഴപ്പഴത്തിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

English summary
Climate change and global warming became threat to Indian banana farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X