കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ വ്യതിയാനം ഇന്ത്യൻ വിളകളെ എങ്ങനെ ബാധിക്കും? വരാനിരിക്കുന്നത് വറുതിയുടെ കാലമെന്ന് റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയുടെ ധാന്യ ഉല്‍പാദനം ദുര്‍ബലമാണെന്നും രാജ്യത്തെ നെല്‍കൃഷിയുടെ വിളവ് ഗണ്യമായി കുറയുമെന്നും ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ 5 പ്രധാന വിളകളായ ഫിംഗര്‍ മില്ലറ്റ്, ചോളം, പേള്‍ മില്ലറ്റ്, സോര്‍ജം, അരി എന്നീ ധാന്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചുവെന്നാണ് യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

ബിജെപി എംപിമാരുടെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം; പരിഹസിച്ച് രാഹുല്‍, ഒരുവട്ടം കൂടിബിജെപി എംപിമാരുടെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം; പരിഹസിച്ച് രാഹുല്‍, ഒരുവട്ടം കൂടി

ഇന്ത്യയിലെ പ്രധാന ധാന്യ ഉല്‍പാദന കാലഘട്ടമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണിലെ ധാന്യ ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും ഈ വിളകളാണ്. ഈ സീസണിലാണ് വിതരണത്തിന്റെ മുക്കാല്‍ ഭാഗവും നെല്ല് സംഭരിക്കുന്നത്.

paddy

ഇന്ത്യയുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അഞ്ച് ധാന്യങ്ങള്‍ അനിവാര്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു. പരിസ്ഥിതി ഗവേഷണ കത്തുകള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മില്ലറ്റ്, സോര്‍ഗം, ചോളം തുടങ്ങിയ ധാന്യങ്ങളില്‍ നിന്നുള്ള വിളവ് കടുത്ത കാലാവസ്ഥയില്‍ കുറവായിരിക്കുമെന്നന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കാരണം അവയുടെ വിളവ് വളരെ കുറവാണ്, മാത്രമല്ല വരള്‍ച്ചക്കാലത്ത് ചെറിയ ഇടിവ് അനുഭവപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഇന്ത്യയിലെ പ്രധാന വിളയായ നെല്ലില്‍ നിന്നുള്ള വിളവില്‍ പ്രതികൂല കാലാവസ്ഥയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

''ഇന്ത്യയുടെ ഭക്ഷ്യ വിതരണം നെല്ലിനെ മാത്രം ആശ്രയിച്ചായതിനാല്‍ കാലാവസ്ഥാ വ്യതിയാനം വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഡാറ്റാ ശാസ്ത്രജ്ഞനായ കെയ്ല്‍ ഡേവിസ് പറഞ്ഞു. ''ഈ നാല് ബദല്‍ ധാന്യങ്ങളെ പകരമായി ആശ്രയിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഇന്ത്യന്‍ ധാന്യ ഉല്‍പാദനത്തിലെ കുറവ് മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ താപനിലയും മഴയുടെ അളവും വര്‍ഷം തോറും വ്യത്യാസപ്പെടുകയും കൃഷിക്കാര്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വിളകളുടെ അളവിനെ സ്വാധീനിക്കുകയും ചെയ്യുന്നു. വരള്‍ച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രതിസന്ധികള്‍ മാറിമാറി രാജ്യത്തെ ബാധിക്കുന്നത് പതിവായി. ഇന്ത്യയുടെ വിള ഉല്‍പാദനത്തെ ഈ ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഡേവിസ് പറഞ്ഞു.
വിള വരുമാനം, താപനില, മഴ എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ ടീം സംയോജിപ്പിച്ചു. ഓരോ വിളയുടെയും വിളവ് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാന കാര്‍ഷിക മന്ത്രാലയങ്ങളില്‍ നിന്നാണ് ശേഖരിച്ചത്. 46 വര്‍ഷത്തെ കണക്ക് (1966-2011) തയ്യാറാക്കിയത് ഇന്ത്യയിലെ ആകെ 707 ജില്ലകളില്‍ 593 എണ്ണം പരിശോധിച്ചാണ്.

English summary
Climate changes will adversly affect the agricultural sector of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X