ശങ്ക തോന്നി.. പിന്നെ ഒന്നും നോക്കിയില്ല, നടുറോഡിൽ കാര്യം സാധിച്ചു; മഹാരാഷ്ട്ര മന്ത്രി വിവാദത്തിൽ
മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിൻഡെ വഴിയരുകിൽ മുത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുംബൈ: മഹാരാഷ്ട്ര ജലവിഭവ മന്ത്രി റോഡരികിൽ മൂത്രമൊഴിച്ചത് വിവാദത്തിൽ. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിൻഡെ വഴിയരുകിൽ മുത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മഹാരാഷ്ട്രയിലെ സോളാപൂർ ബാർഷി റോഡിലാണ് സംഭവം നടക്കുന്നത്

അതേ സമയം മന്ത്രി റോഡിനരുകിൽ മൂത്രമൊഴിച്ചതിനെതിരെ വിമർശനവുമായി എൻസിപി രംഗത്തെത്തിയിട്ടുണ്ട്. വഴിയിൽ ശുചിത്വ മുറി ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരത് പദ്ധതിയുടെ പരാജയമാണെന്ന് എൻസിപി ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications