കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയുടെ ഉറ്റ സഹായികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍; മജിസ്റ്റീരിയല്‍ അന്വേഷണം നടക്കും

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാ തലവന്‍ വികാസ് ദുബെയുടെ ഉറ്റ സഹായികള്‍ പിടിയില്‍. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ദുബെക്കൊപ്പം ഉണ്ടായിരുന്നവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

വികാസ് ദുബെയുടെ ഉറ്റ സഹായികളായിരുന്ന ഗുദ്ദന്‍ ത്രിവേദിയാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന ഇയാളെയും ഡ്രൈവറേയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്. സോനു എന്നറിയപ്പെടുന്ന സുശില്‍കുമാര്‍ തിവാരിയാണ് ഗുദ്ദന്‍ ത്രിവേദിയുടെ ഡ്രൈവര്‍.

vikas dubey

സംഭവത്തിന് ശേഷം മധ്യപ്രദേശില്‍ നിന്നും പിടിയിലായ വികാസ് ദുബെയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കാണ്‍പൂരിലേക്ക് കൊണ്ട് വരുന്ന വഴിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. വികാസ് ദുബെയെ പോലെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ത്രിവേദിയും. ദുബെക്കൊപ്പം 2001 ല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയാണ് ത്രിവേദി.

വികാസ് ദുബെ കൊല്ലപ്പെട്ട കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്. ദുബെയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റും അ്‌ന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രീം കോടതി മാര്‍ഗ നിര്‍ദേശ പ്രകാരം പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണം. ഇതനുസരിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിടും. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റമുത്തല്‍ കൊലപാതകത്തില്‍ കൊല്ലപ്പെടുന്ന 119 ാമത്തെ പ്രതിയാണ് ദുബെ. ഇതുവരെ 71 ഏറ്റുമുട്ടല്‍ കേസുകളുടേയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊലീസിന് അനുകൂലസമായിരുന്നു.

വികാസ് ദുബെയുടെ പൊലീസ് റെക്കോര്‍ഡ് ഞെട്ടിക്കുന്നതാണ്. 61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വധ ശ്രമത്തിനാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.

വികാസ് ദുബെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാദം പച്ചക്കള്ളമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. റോഡ് അപകടത്തിനിടെ രക്ഷപ്പെടാന്‍ നോ്ക്കിയപ്പോഴാണ് ദുബെ കൊല്ലപ്പെടുന്നതൊന്നാണ് ഉയരുന്ന വാദം. എന്നാല്‍ ദൃക്‌സാക്ഷികള്‍ പറയുന്നത് വെടിയൊച്ച മാത്രം കേട്ടിരുന്നുവെന്നാണ്. ഇതോടെ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വാദം പൊളിയുകയാണ്.

 'ബിജെപിയുടെ സഹമന്ത്രിയെ കാണാനില്ല, അധ്യക്ഷൻ മുങ്ങിയ മട്ടാണ്; കള്ളകഥകളും കലാപനീക്കവും കരുതിയിരിക്കുക' 'ബിജെപിയുടെ സഹമന്ത്രിയെ കാണാനില്ല, അധ്യക്ഷൻ മുങ്ങിയ മട്ടാണ്; കള്ളകഥകളും കലാപനീക്കവും കരുതിയിരിക്കുക'

സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്

ഇതൊരു കുമ്പസാരം; ലെഗിന്‍സിനെകുറിച്ചുള്ള കാഴ്ചപാട് തിരുത്തി ലക്ഷ്മിഭായി തമ്പുരാട്ടിഇതൊരു കുമ്പസാരം; ലെഗിന്‍സിനെകുറിച്ചുള്ള കാഴ്ചപാട് തിരുത്തി ലക്ഷ്മിഭായി തമ്പുരാട്ടി

English summary
Close Aid of Vikas Dubey Arrested From Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X