അവൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കൂറുമാറിയവർ, ലജ്ജ തോന്നുന്നു.. ആഞ്ഞടിച്ച് താരങ്ങൾ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിയായ നടൻ ദീലീപ് ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ ആരോപണത്തിനിടെയാണ് കഴിഞ്ഞ ദിവസം കേസിലെ പ്രധാന സാക്ഷികളായ നടി ഭാമയും നടൻ സിദ്ധിഖും കൂറുമാറിയത്. ആക്രമിക്കപ്പെട്ട നടിയും ദീലീപും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തെ കുറിച്ച് തെളിയിക്കാൻ സഹായിക്കുന്ന സാക്ഷികളായിരുന്നു ഇരുവരും.
Recommended Video
ഇരുവരുടേയും കൂറുമാറ്റം കേസിൽ നിർണായകമായിരിക്കുകയാണ്. അതേസമയം താരങ്ങളുടെ നിലപാട് മാറ്റത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് നടിമാരായ റിമയും രേവതിയും. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

കൂറുമാറി
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു.എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതോടെ പ്രോസിക്യൂഷൻ ഇരുവരേയും കൂറുമാറിയതായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ആശങ്ക പ്രകടിപ്പിച്ച് രേവതി
അതേസമയം താരങ്ങളുടെ കൂറുമാറ്റത്തൽ ആശങ്ക പ്രകടിപ്പിക്കുകയാണ് നടി രേവതി. സിനിമയിലുള്ള സ്വന്തം സഹപ്രവർത്തകരെ വിശ്വസിക്കാൻ സാധിക്കില്ലെന്നത് ഖേദകരമാണെന്ന് നടി കുറിച്ചു. വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചു എന്നാലും ഒരു സ്ത്രീയുടെ കാര്യം വന്നപ്പോൾ സൗഹൃദവും സ്നേഹവും എല്ലാം മറന്നു.

വിഷയം അല്ലാതായി
ഏറെ ചർച്ചയപ്പെട്ട എന്നാൽ ഇപ്പോൾ ചർച്ചാ വിഷയം അല്ലാതായി മാറിയ 2017 ലെ നടി ആക്രമിക്കപ്പെട്ട കേസിൽ ബിന്ദുപണിക്കരും നടൻ ഇടവേള ബാബുവും അവരുടെ മൊഴികൾ തിരുത്തി. അവരിൽ നിന്ന് അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇപ്പോൾ ദാ സിദ്ധിഖും ഭാമയും.

മൊഴി തിരുത്തി
സിദ്ധിഖ് എന്തുകൊണ്ടാണ് മൊഴി തിരുത്തിയതെന്ന് ആർക്കും മനസിലാക്കാൻ കഴിയും. എന്നാൽ ഭാമ. ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത സുഹൃത്തും അടുപ്പക്കാരിയുമായിരുന്നിട്ടും പോലീസിനോട് നേരത്തേ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഭാമയും പിൻമാറിയിരിക്കുന്നു.

കടുത്ത മാനസിക സംഘർഷം
കേസിലെ ഇര ഈ വര്‍ഷങ്ങളിലെല്ലാം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുകയായിരുന്നു. അവര്‍ക്കും സ്ത്രീകള്‍ക്കെല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുള്ള പോരാട്ടമായിരുന്നു ഇത്. പരാതി നൽകിയ ശേഷം ഇരയുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തത് എന്താണ്? , അവളോടൊപ്പം ഉണ്ടായിരുന്നവര്‍ ഇപ്പോഴും അവൾക്കൊപ്പമാണെന്ന് ഓർമ്മിപ്പിക്കാൻ, രേവതി കുറിച്ചു.

ലജ്ജാകരം
റിമയുടെ പ്രതികരണം ഇങ്ങനെ-
ലജ്ജാകരം, അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തക, അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട സമയത്ത് അവസാന നിമിഷം കൂറുമാറിയത് വേദനിപ്പിക്കുന്നതാണ്. ചില അര്‍ത്ഥങ്ങളില്‍ നോക്കിയാല്‍ കൂറുമാറിയ സ്ത്രീയും ഈ ഇന്‍ഡസ്ട്രിയുടെ സമവാക്യത്തില്‍ ഒരു സ്ഥാനവും ലഭിക്കാത്ത ഇരയാണ്, എന്കിലും അത് വേദനിപ്പിക്കുന്നു.

നാല് പേർ
നാല് പേരാണ് ഇതുവരെ മൊഴിമാറ്റിയതെന്നാണ് വായിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ. ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ തീര്‍ത്തും ലജ്ജാകരമാണ്.'എന്നായിരുന്നു റിമയുടെ പോസ്റ്റ്.
.ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്നായിരുന്നു ഇടവേള ബാബുവിന്റ ആദ്യ മൊഴി

മൊഴിമാറ്റിയത്
ദീലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നായിരുന്നു നടി കൊടുത്ത പരാതി. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മൊഴി മാറ്റിയത്.












Click it and Unblock the Notifications