Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ അടക്കണം; ബോയികോട്ട് ക്യാമ്പയിനില്‍ കേന്ദ്രമന്ത്രി

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനക്കെതിരേയുള്ള ബോയ്‌കോട്ട് ക്യാമ്പയിന്‍ വലിയ ചര്‍ച്ചയാവുകയാണ്. ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളും ചൈനയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും നിരോധിക്കണമെന്ന് ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ഇപ്പോഴിതചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലേ.

രാംദാസ് അത്തേവാല

രാംദാസ് അത്തേവാല

ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇ്ത്തരമൊരു സാഹചര്യത്തിലായിരുന്നു അത്തേവാലയുടെ ട്വീറ്റ്.

റസ്റ്റോറന്റുകള്‍ അടക്കണം

റസ്റ്റോറന്റുകള്‍ അടക്കണം

ചൈന ഒറ്റി കൊടുക്കുന്ന രാജ്യമാണെന്നായിരുന്നു അത്തേവാലയുടെ ട്വീറ്റ്. ചൈന ഒറ്റുകാരുടെ രാജ്യമാണ്. ചൈനയില്‍ നിന്നും പുറത്തിറക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യ ബോയികോട്ട് ചെയ്യണം. ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇന്ത്യയില്‍ അടച്ചിടണമെന്നുമായിരുന്നു അത്തേവാലയുടെ ട്വീറ്റ്.

Recommended Video

cmsvideo
    മേജർ രവി പറയുന്നത് ഇങ്ങനെ | Oneindia Malayalam
     വ്യാപാര സംഘടനകള്‍

    വ്യാപാര സംഘടനകള്‍

    നേരത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) രംഗത്തുവന്നിരുന്നു. 500 ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക സംഘടന പുറത്തിറക്കി. ഇതെല്ലാം ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നായിരുന്നു ആവശ്യം.

     കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ

    കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ

    കളിപ്പാട്ടം, ഫാബ്രിക്സ്, തുണിത്തരങ്ങള്‍, ദൈനംദിന ഉപയോഗ സാധനങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, വാഹനങ്ങളുടെ പാട്സുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്. ചൈനയുടെ നിലപാട് ഇന്ത്യയ്ക്ക് എതിരാണെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടിരുന്നു.

     ഇറക്കുമതി

    ഇറക്കുമതി

    ബഹിഷ്‌കരിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക പുറത്തിറക്കുന്നതിനോടൊപ്പം വ്യാപാരികള്‍ ചെയ്തത്, പകരം ഉപയോഗിക്കേണ്ട ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പേരുവിവരങ്ങളും അവര്‍ പുറത്തിറക്കിയിരുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും ചൈനയില്‍ നിന്ന് 1300 കോടി ഡോളറിന്റെ ഇറക്കുമതി കുറയ്ക്കണമെന്നും വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു.

     ബിഎസ്എന്‍എല്‍

    ബിഎസ്എന്‍എല്‍

    ഒപ്പം 4 ജി എക്യുപ്‌മെന്റ്‌സ് നവീകരിക്കുന്നതിന് ബിഎസ്എന്‍എല്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെതില്ലെന്ന നിലപാട് ടെലിംകോം ഡിപ്പാര്‍ട്ടമെന്റ് സ്വീകരിച്ചിരുന്നു.ചൈനയുടെ 52 മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

    കൊവിഡ്

    കൊവിഡ്

    നേരത്തെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയ വേളയില്‍ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പം രാംദാസ് അത്താവലെയുടെ ഗോ കൊറോണ ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ പരിഹാസമായിരുന്നു ഉയര്‍ന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+