കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മേഘ റഡാര്‍ സിദ്ധാന്തത്തിന് ശേഷം ട്വിറ്ററില്‍ തരംഗമായി ക്ലൗഡ് 9: സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ മേഘ റഡാര്‍ സിദ്ധാന്തം ബിജെപി ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചെങ്കിലും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ രസകരമാണ്. വിനോദത്തിന് വേണ്ടി ഇന്റര്‍നെറ്റില്‍ തിരയുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരയുന്ന വാക്ക് ക്ലൗഡ് ആണ്.

അമേരിക്കന്‍ ഭീഷണിക്കിടെ ഇറാന്‍ മന്ത്രി ഇന്ത്യയില്‍; ഇറാനും അമേരിക്കക്കുമിടയില്‍പ്പെട്ട് ഇന്ത്യഅമേരിക്കന്‍ ഭീഷണിക്കിടെ ഇറാന്‍ മന്ത്രി ഇന്ത്യയില്‍; ഇറാനും അമേരിക്കക്കുമിടയില്‍പ്പെട്ട് ഇന്ത്യ

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലാണ് ട്രോളുകള്‍ക്ക് വഴി തെളിച്ചത്. ബാലക്കോട്ട് എയര്‍ സ്‌ട്രൈക്കിലെ തന്റെ തന്ത്രം മോദി വെളിപ്പെടുത്തി. പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ബാലക്കോട്ട് വ്യോമാക്രമണം നടന്നത്. 1971ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ നിയന്ത്രണ രേഖ മറികടന്ന് പറക്കുന്നത്. ജെയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകള്‍ക്ക് മുകളില്‍ ബോംബിടുകയും ചെയ്തു. അന്ന് മേഘാവൃതമായ ദിവസമായതിനാല്‍ റഡാറുകള്‍ക്ക് വിമാനങ്ങള്‍ മറയക്കാന്‍ സാധിക്കുമെന്ന നിര്‍ദേശം മുന്നോട്ട വെച്ചത് താനാണെന്നായിരുന്നു മോദിയുടെ വാദം.

13-1436770320-modi-3-1

അഭിമുഖം പുറത്തു വന്ന ശേഷം വന്‍ ട്രോളുകളാണ് മോദിക്കെതിരെ ഉണ്ടായത്. മോദിയുടെ അഭിമുഖമടങ്ങിയ ട്വീറ്റ് ബിജെപി ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ദിവ്യ സ്പന്ദ, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി തുടങ്ങിയവരടക്കം മോദിക്കെതിരെ രംഗത്തെത്തി.


സാങ്കേതിക വിദ്യകളെ കുറിച്ച് അറിയില്ലെങ്കിലും അത് മറ്റുള്ളവരുടെ മുന്‍പില്‍ അംഗീകരിച്ച് തരില്ലെന്നതാണ് മോദിയുടെ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് തികച്ചും ശരിയായ ഒരു കുറ്റസമ്മതമായിരുന്നെങ്കിലും ഒരു ദേശീയ ചാനലില്‍ ഏറ്റു പറയാനുള്ള സമയമായിരുന്നില്ല അതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Cloud 9 goes viral in Twitter after Modi's statement on Radar Theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X